- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല; സ്വകാര്യ ബസുകൾ സർവ്വീസ് നടത്തില്ല: ഹോട്ടലുകൾക്ക് ഹോം ഡലിവറി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറയ്ക്കുന്നതിന്റെ ഭാഗമായി ശനിയും ഞായറും നടത്തുന്ന സമ്പൂർണ ലോക്ഡൗൺ ഈ ആഴ്ചയും തുടരും. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.
രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും.
അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമ്മാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകളും ഉണ്ടാകും. ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.