പാലാ: എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസ കോളജ്, നാഷണൽ സർവ്വീസ് സ്‌കീം, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് (26/06/2021) ലഹരി വിരുദ്ധ ദിനാചരണ വെബിനാർ നടത്തും. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ സി റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിക്കും.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അബു എബ്രാഹം മുഖ്യപ്രഭാഷണം നടത്തും. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ, എക്‌സൈസ് ഇൻസ്‌പെക്ടർ പോൾ കെ വർക്കി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ഡോ അനൂപാ ബെന്നി, ഡോ സി ജില്ലി ജെയിംസ്, ഡോ സിമിമോൾ സെബാസ്റ്റ്യൻ, ലഫ്റ്റനന്റ് അനു ജോസ്, എക്‌സൈസ് വിമുക്തി മിഷൻ കോഓർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ, കാതറൈൻ ലിജു എന്നിവർ പ്രസംഗിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിനി എൽസാ ജോസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും.