കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി മാതൃഭാഷ സ്‌നേഹികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഒന്നാം വയസ്സിലേക്ക്. 2020 ജൂലായ് ഒന്നിന് തുടക്കം കുറിച്ച ക്ലബ്ബിന്റെ ഒന്നാം വാർഷികം ജൂലൈ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കും.

വാർഷിക യോഗത്തിൽ മുഖ്യാതിഥിയായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്, 'പുതുതലമുറയ്ക്ക് അന്യമാകുന്ന മാതൃഭാഷ' എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. കുവൈറ്റിലെ പ്രമുഖ വ്യക്തികളും ടോസ്റ്റ്മാസ്റ്റർമാറും പങ്കെടുക്കുന്ന ഈ വാർഷിക ദിനത്തിൽ വിവിധ കലാ പരിപാടികളും തത്സമയ വിഷയ പ്രഭാഷണ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റർ ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കും

യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് സൂം പ്ലാറ്റ്‌ഫോമിൽ ഐഡി : 840 3087 9843
പാസ്സ്വേർഡ്: bkmtc2021 എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ബിജോ.പി.ബാബു: + 965 97671194