ദോഹ : ലഹരി ഗുരുതരമായ സാമൂഹ്യ പ്രതിസന്ധിയാണെന്നും ലഹരി വിപത്തിനെതിരെ ശക്തമായ സാമൂഹ്യ കൂട്ടായ്മ രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും കൈകോർക്കുന്ന സാമൂഹ്യ കൂട്ടായ്മ ലഹരി വിരുദ്ധ പ്രവർത്തന രംഗത്ത് വലിയ മാറ്റത്തിന് സഹായകമാകും. ഈ പ്രവർത്തനങ്ങൾ പക്ഷേ ഏതെങ്കിലും ദിവസങ്ങളിൽ പരിമിതപ്പെടുത്താതെ തുടർച്ചയായും വ്യവസ്ഥാപിതമായും നടക്കേണ്ടതുണ്ടെന്ന് വെബിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ആന്റി സ്‌മോക്കിങ് സൊസൈറ്റി ഗ്‌ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തർ ചെയർമാൻ ഡോ. എംപി. ഹസൻ കുഞ്ഞി, ഐ.സി.ബി.എഫ്. മെഡിക്കൽ അസിസ്റ്റൻസ് ആൻഡ് ഡൊമസ്റ്റിക് വർക്കേർസ് വിഭാഗം മേധാവി രജനി മൂർത്തി, സെപ്രോടെക് സിഇഒ. ജോസ് ഫിലിപ്പ്, എംപി. ട്രേഡേർസ് മാനേജിങ് ഡയറക്ടർ ഡോ. എംപി. ഷാഫി ഹാജി, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ, അൽ അബീർ മെഡിക്കൽ സെന്റർ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ മിദുലാജ് നജ്മുദ്ധീൻ എന്നിവർ സംസാരിച്ചു.

മെന്റൽ സ്ട്രസ്സും മയക്കുമരുന്ന് ഉപയോഗവും എന്ന വിഷയത്തിൽ ഡോ. ബിന്ദു സലീമും ഹാബിറ്റ് അഡിക്ഷൻ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് യാസിറും ക്്‌ളാസെടുത്തു.ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. റഷാദ് മുബാറക് പരിപാടി നിയന്ത്രിച്ചു.

ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്‌സൽ കിളയിൽ, ജോജിൻ മാത്യൂ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഇന്റർസ്‌ക്കൂൾ പെയിന്റിങ് മൽസരാർഥികളുടെ പെയിന്റിംഗുകളുടെ വെർച്വൽ എക്‌സിബിഷനായിരുന്നു പരിപാടിയുടെ മറ്റൊരു സവിശേഷത.