- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ എക്സ്പ്രസിന് ഇക്കണോമിക് ടൈംസിന്റെ ഐക്കണിക് ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്‌കാരം
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ അന്താരാഷ്ട്ര എയർലൈൻ ആയ എയർ ഇന്ത്യ എക്സ്‌പ്രസിനെ 'ഇക്കണോമിക് ടൈംസ്' ഐക്കണിക് ബ്രാൻഡ് ഓഫ് ഇന്ത്യ - 2021 ' ആയി തിരഞ്ഞെടുത്തു. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും ബിസിനസ് തുടർച്ച ഉറപ്പാക്കാനുള്ള ശ്രമങ്ങളെയും മാനിച്ചാണ് ഈ പുരസ്‌കാരം നൽകിയിട്ടുള്ളത്.
ലോകത്തിന് തന്നെ മാതൃകയായി വിജയം കൈവരിച്ചിട്ടുള്ള തദ്ദേശീയ ബ്രാൻഡുകളെയും ബിസിനസ്സുകളെയും കേന്ദ്രീകരിച്ചാണ് 'ഐക്കണിക് ബ്രാൻഡ്‌സ് ഓഫ് ഇന്ത്യ' അവാർഡ് നൽകി വരുന്നത്.
തദ്ദേശീയ ബ്രാൻഡുകളുടെ വിജയകഥകൾ അവതരിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുകയാണ് ദി ഇക്കണോമിക് ടൈംസ് ഐക്കണിക് ബ്രാൻഡ്സ് 2021 ന്റെ നാലാം പതിപ്പ് ചെയ്തത്. ഇത് ബിസിനസുകൾക്ക് അവരുടെ വിജയ പരിശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും തങ്ങളുടെ പാരമ്പര്യത്തിന് അനുസൃതമായി വളരുന്നതിന് വേണ്ടുന്ന പ്രചോദനം നൽകുന്നതുമാണ്.
' എയർ ഇന്ത്യ എക്സ്‌പ്രസിനെ ഇക്കണോമിക് ടൈംസ് ഒരു ഐക്കണിക് ബ്രാൻഡായി തിരഞ്ഞെടുത്തത് വലിയ ബഹുമതിയായാണ് കാണുന്നത്. ഇത്തരമൊരു പുരസ്‌കാരം ബ്രാൻഡുകൾ പ്രസക്തമായി തുടരാനും ഉപഭോക്താക്കളുമായി ബന്ധം നിലനിർത്താനും ബുദ്ധിമുട്ടുന്ന ഈ കാലത്ത് വലിയ പ്രചോദനമാണ്. എയർ ഇന്ത്യ എക്സ്‌പ്രസിനെ ഇത്തരത്തിൽ വളർത്തിയെടുക്കുന്നതിൽ പങ്ക് വഹിച്ച ഞങ്ങളുടെ തൊഴിലാളികൾക്ക് നൽകുന്ന ബഹുമതി കൂടിയാണ് ഈ പുരസ്‌കാരം. ഞങ്ങളുടെ 1400 ജീവനക്കാർ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ സേവനങ്ങൾ ശരിയാവണ്ണം നടപ്പിൽ വരുത്തുന്നതിൽ വ്യക്തിപരമായ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിന് കൂടിയുള്ള അംഗീകാരമായിട്ടാണ് ഞങ്ങൾ ഈ പുരസ്‌കാരത്തെ കാണുന്നത്'', എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒ അലോക് സിങ് പറഞ്ഞു.
എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബിസിനസ് മോഡൽ ജനകേന്ദ്രീകൃതമാണ്. പോയിന്റ്-ടു-പോയിന്റ് ബജറ്റ് കാരിയർ എന്ന നിലയിൽ, എയർ ഇന്ത്യ എക്സ്‌പ്രസ് 2005 ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ സാധാരണക്കാർക്ക് വിമാനയാത്ര സാധ്യമാക്കി. ഇത് തന്നെയാണ് എയർ ഇന്ത്യ എക്സ്‌പ്രസിനെ എല്ലാവർക്കും സുപരിചിതമായ ഒരു ബ്രാൻഡ് ആക്കി മാറ്റിയത്.
ഇന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് 14 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും 19 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യനിലയിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള എയർലൈൻ എല്ലാ സ്റ്റാഫുകൾക്കും കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പ് നൽകി. തൽഫലമായി, 2021 ജൂൺ 18 ന് ഡൽഹി-ദുബായ് സെക്ടറിൽ പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയ ക്രൂവിനൊപ്പം ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര വിമാനം വിജയകരമായി പ്രവർത്തിപ്പിക്കാൻ എയർ ഇന്ത്യ എക്സ്‌പ്രസിനെ കഴിഞ്ഞതും വലിയൊരു നേട്ടമാണ്.