- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി കൂട്ടി; ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാർച്ച് 24 വരെ നീട്ടി കേന്ദ്ര സർക്കാർ
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫെയിം (FAME II) പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാർച്ച് 24 വരെ നീട്ടി. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി കൂട്ടുകയും ചെയ്തിട്ടുണ്ട്. ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (FAME) പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമായും ഷെയേഡ് മൊബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം എന്നിവയുടെ പ്രോത്സാഹനത്തിനാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
പദ്ധതി നീട്ടിയതിനെ തുടർന്ന് ഫെയിം2 സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ 2024 മാർച്ച് മാസം വരെ ലഭ്യമാക്കും. ഫെയിം ഇന്ത്യ പദ്ധതിയുടെ ഫേസ് ടൂ രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയാണ്. 2024 മാർച്ച് 31 വരെയായിരിക്കും ഈ പദ്ധതിയുടെ ദൈർഘ്യമെന്നും കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.
പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ലാണ് ഫെയിം ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. ഇതേതുടർന്ന് 2015 ഏപ്രിൽ ഒന്നിനാണ് ഒന്നാം ഘട്ട പദ്ധതി ആരംഭിച്ചത്. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ 2019 ഏപ്രിൽ ഒന്നിന് സർക്കാർ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. ഇത് 2022 മാർച്ച് 31-ന് അവസാനിക്കാനിരിക്കെയാണ് പദ്ധതിയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകിയിട്ടുള്ളത്.
ഫെയിം രണ്ടാം ഘട്ട പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2030-ഓടെ ഇന്ത്യയിലെ വാഹനങ്ങളിൽ 100 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിന് ലക്ഷ്യമാക്കി ഇലക്ട്രിക് വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുമാണ് ഈ തുക അനുവദിച്ചിരുന്നത്.
കോവിഡ്-19 മഹാമാരിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു. എന്നാൽ, ഫെയിം പദ്ധതിയുടെ കാലാവധി നീട്ടിയത് ഈ വ്യവസായത്തിന്റെ വികസനത്തിന് സഹായിക്കുമെന്ന് എഫ്.ഐ.സി.സിഐ. ചേംബർ അഭിപ്രായപ്പെട്ടു. ഫെയിം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി രണ്ടാഴ്‌ച്ച മുമ്പാണ് വാഹനങ്ങൾക്ക് അനുവദിക്കുന്ന സബ്സിഡി വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ശേഷിയുടെ അടിസ്ഥാനത്തിൽ കിലോവാട്ടിന് 15,000 രൂപ സബ്സിഡി അനുവദിക്കും. മുമ്പ് ഇത് 10,000 രൂപ ആയിരുന്നു. ഈ നീക്കം ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.