തുവരെയുള്ള റെക്കോർഡുകളെല്ലാം ഭേദിച്ചുകൊണ്ട് ബ്രിട്ടനിൽ 11 വയസ്സുള്ള ഒരു പെൺകുട്ടി അമ്മയായി. ഈ മാസം ആദ്യമായിരുന്നു 30 ആഴ്‌ച്ചത്തെ ഗർഭകാലത്തിനുശേഷം ഈ കുട്ടി പ്രസവിച്ചത്. ഇനിയും പേരു വെളിപ്പെടുത്താത്ത പെൺകുട്ടിയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് അവൾ ഗർഭിണി ആയ കാര്യം അറിയില്ലായിരുന്നു എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. സോഷ്യൽ സർവ്വീസുകളും കൗൺസിലും ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്.

കുടുംബം ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടതെന്ന് പെൺകുട്ടിയുടെ ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം വീട്ടുകാർ എങ്ങനെ അറിയാതെ പോയി എന്നതാണ് അതിശയിപ്പിക്കുന്നത്. പന്ത്രണ്ടാം വയസ്സിൽ അമ്മയായ തെരേസ മിഡിൽടൺ എന്ന കുട്ടിയായിരുന്നു ഇതുവരെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ. 2006- ൽ 12 വയസ്സുള്ളപ്പോഴാണ് ഒരു പെൺകുട്ടിക്ക് ഇവൾ ജന്മം നൽകിയത്. പിന്നീടുള്ള അന്വേഷണത്തിൽ തെരേസയുടെ 16 കാരനായ സ്വന്തം സഹോദരൻ തന്നെയാണ് കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞിരുന്നു. സഹോദരൻ തെരേസയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഡി എൻ എ പരിശോധനകളും കുട്ടിയുടെ പിതാവ് തെരേസയുടെ സഹോദരൻ തന്നെയെന്ന് സ്ഥിരീകരിച്ചു. തുടർന്ന് 2009-ൽ ഇയാളെ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. തടവു ശിക്ഷ കഴിഞ്ഞ് ഇയാൾ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ മറ്റൊരു കുട്ടിയുടെ കൂടി അമ്മയായ തെരേസ, അന്ന് താൻ അനുഭവിച്ച മാനസിക വ്യഥയെക്കുറിച്ച് കുറച്ചുനാൾ മുൻപ് തുറന്നുപറഞ്ഞിരുന്നു. തനിക്ക് സംഭവിച്ചതുപോലുള്ള കാര്യങ്ങൾ ആർക്കെങ്കിലും സംഭവിച്ചാൽ അത് ഒളിച്ചുവയ്ക്കാതെ തുറന്നുപറയാൻ സന്നദ്ധരായി മുന്നോട്ട് വരണമെന്നും അവർ പറഞ്ഞു.

2014-ൽ 12 വയസ്സുള്ള അമ്മയ്ക്കും 13 വയസ്സുള്ള അച്ഛനും ഒരു കുട്ടി പിറക്കുകയുണ്ടായി. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കൾ ഇവരാണ്. 2017- ൽ മറ്റൊരു 11 കാരി ഒരു കുട്ടിക്ക് ജന്മം നല്ക്കി എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിനെ കുറിച്ച് പിന്നീട് വാർത്തകൾ ഒന്നും ഉണ്ടായിട്ടില്ല,. മാത്രമല്ല, വിശദാംശങ്ങളും വെളിവായിട്ടില്ല. ബ്രിട്ടനിൽ പെൺകുട്ടികൾ പ്രായപൂർത്തിയാകുന്ന പ്രായം ശരാശരി 11 വയസ്സാണ്. എന്നാൽ ആധുനിക ജീവിത ശൈലിയുടെ ഫലമായി എട്ടു വയസ്സിൽ പോലും പ്രായപൂർത്തിയാകുന്ന കുട്ടികളുണ്ടെന്നും ഡോക്ക്ടാർമാർ ചൂണ്ടിക്കാണിക്കുന്നു.