- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്കിൾ കള്ളിവയലിൽ: ക്രൈസ്തവ സമുദായത്തിന് കരുത്തേകിയ വ്യക്തിത്വം - ഷെവലിയർ വി സി. സെബാസ്റ്റ്യൻ
കോട്ടയം: ക്രൈസ്തവ സമുദായത്തിന് വിവിധതലങ്ങളിൽ കരുത്തേകിയ അതുല്യ വ്യക്തിത്വമായിരുന്നു മൈക്കിൾ കള്ളിവയലിലെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റായി ഏറെ നാളുകളായി അദ്ദേഹം തുടരുകയായിരുന്നു. സഭയുടെ വിവിധങ്ങളായ തലങ്ങളിൽ സജീവ സാന്നിധ്യമായും മലയോര മേഖലയിലെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ സമഗ്ര മുന്നേറ്റത്തിന് നേതൃത്വമേകിയും മൈക്കിൾ കള്ളിവയലിൽ നൽകിയ അതിവിശിഷ്ട സേവനങ്ങൾ ഒരു ജനതയുടെ വളർച്ചയുടെ പാതയിലെ നാഴികക്കല്ലുകളാണെന്നും സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
Next Story