കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകിയ പിതാവ് അറസ്റ്റിൽ. സ്വന്തം കുഞ്ഞിനെ ബിയർ കുടിപ്പിച്ചി കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കുട്ടിക്ക് ഇയാൾ ആരും കാണാതെ വീട്ടിൽവച്ചാണ് ബിയർ നൽകിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.