- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകരയിൽ ഇന്നലെ അപകടം ഉണ്ടായത് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തിന് മൂന്ന് മീറ്റർ അകലെ; മരിച്ച രണ്ടു പേരും ജീപ്പ് യാത്രികർ
രാമനാട്ടുകര: രാമനാട്ടുകരയിൽ ഇന്നലെ അപകടം ഉണ്ടായത് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തിന് മൂന്ന് മീറ്റർ അകലെ. ദേശീയപാത ബൈപാസ് മേൽപാലം അപ്രോച്ച് റോഡ് ജംക്ഷനിലാണ് ഇന്നലെയും അപകടം ഉണ്ടായതും രണ്ട് പേർക്ക് ജീവൻ നഷ്ടമായതും. ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപടവിൽ പി.ഡി.ആന്റണിയുടെ മകൻ പി.എ.ജോർജ് (42), കോട്ടയം പുതുപ്പള്ളി വെട്ടിക്കൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം വി.ശശി(24) എന്നിവരാണു മരിച്ചത്.
മരിച്ച രണ്ടുപേരും ജീപ്പ് യാത്രക്കാരാണ്. പുലർച്ചെ 1.45നാണ് അപകടം. അപ്രോച്ച് റോഡിലുള്ള കുഴി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ജീപ്പ് പൂർണമായും തകർന്നു. 21 ന് പുലർച്ചെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു നിന്നും മൂന്നു മീറ്റർ അകലെയാണ് ഇന്നലെ അപകടം നടന്നത്.
ആശുപത്രികളിൽ ശുചീകരണ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും കോട്ടയത്തു നിന്നു വയനാട്ടിലേക്കു പോകുകയായിരുന്നു. ശ്യാമിന്റെ അമ്മ: കമലമ്മ, ഭാര്യ: ആതിര. സഹോദരി: ശ്യാമ. സംസ്കാരം ഇന്നു മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ.