- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പഴയ ഒരു രൂപയുണ്ടോ എങ്കിൽ ആയിരങ്ങൾ സമ്പാദിക്കാം'; സൂക്ഷിക്കുക ഇത് പുതിയ ഓൺലൈൻ തട്ടിപ്പ്
കോട്ടയ്ക്കൽ: ഓൺലൈൻ തട്ടിപ്പിന്റെ പുതിയ മുഖവുമായി തട്ടിപ്പുകാർ രംഗത്ത്. 'പഴയ ഒരു രൂപയുണ്ടോ എങ്കിൽ ആയിരങ്ങൾ സമ്പാദിക്കാം.' എന്ന പേരിലാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് ഫേസ്‌ബുക് പോസ്റ്റിലൂടെപൊലീസ് മുന്നറിയിപ്പ് നൽകുന്നു. പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിലാണ് പ്രചാരണം. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്.
പഴയ ഒരു രൂപ ഓൺലൈനിൽ വിൽപനയ്ക്കുവച്ച ബെംഗളൂരു സ്വദേശിയായ സ്ത്രീക്ക് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു. പരസ്യം കണ്ടു കൈവശമുള്ള 75 വർഷത്തോളം പഴക്കമുള്ള നാണയം വിൽപനയ്ക്കു വച്ചപ്പോൾ 10 ലക്ഷം രൂപയാണ് വില നിശ്ചയിച്ചത്. ഒരു കോടി രൂപ നൽകാം നാണയം വിൽക്കുന്നോ എന്നു ചോദിച്ച് ചിലർ ഇവരുമായി ബന്ധപ്പെട്ടു. ഓഫർ വിശ്വസിച്ച സ്ത്രീ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നൽകി.
അതേസമയം, ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ ആദായനികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്‌ക്കേണ്ടിവരുമെന്ന് തട്ടിപ്പുസംഘം അറിയിച്ചു. ഇതു വിശ്വസിച്ച വീട്ടമ്മ പലതവണയായി ഒരു ലക്ഷം രൂപയോളം നൽകുകയും ചെയ്തു. എന്നാൽ, പണം കൈമാറിയിട്ടും മറുഭാഗത്തുനിന്നു പ്രതികരണമില്ലാത്തതിനെത്തു