- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെസ്‌റ്റൊറന്റിൽ മോഷണത്തിന് എത്തി ആയുധധാരി; മുഖത്തിന് നേരെ തോക്ക് ചൂണ്ടിമാല അഴിച്ചെടുത്തപ്പോഴും കൂളായി ചിക്കൻ കടിച്ചു പറിച്ച് യുവാവ്: മൊബൈൽ ഫോണും കള്ളന് നൽകി ഭക്ഷണം ആസ്വദിച്ചത് യാതൊരു കൂസലും ഇല്ലാതെ: വീഡിയോ കാണാം
റെസ്‌റ്റൊറന്റിൽ ആയുധവുമായി മോഷണത്തിന് എത്തിയ കള്ളന് മുന്നിലിരുന്ന് യാതൊരു കൂസലുമില്ലാതെ ഭക്ഷണം കഴിച്ച് യുവാവ്. കള്ളന്മാർ തോക്കിൻ മുനയിൽ നിർത്തി കഴുത്തിലെ മാല കവർന്നപ്പോഴും യാതൊരു കൂസലുമില്ലാതെ ഇരുന്നു ചിക്കൻ കടിച്ചു പറിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
യുവാവ് ചിക്കൻ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ മോഷ്ടാവ് റെസ്‌റ്റൊറന്റിൽ എത്തുന്നത്. കയ്യിൽ ചെറിയ ഒരു തോക്കും ഉണ്ടായിരുന്നു. റസ്‌റ്റൊറന്റിലെ മറ്റുള്ളവർ തോക്ക് കണ്ട് ഭയന്നു വിറച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ തന്റെ ഭക്ഷണം ആസ്വദിക്കുകയാണ് ഇയാൾ. കള്ളൻ തോക്ക് ചൂണ്ടി ഇയാളുടെ കഴുത്തിലെ മാലയാണ് ആദ്യം ഊരി എടുത്തത്. തല തിരിച്ച് ഒന്നു നോക്കിയെങ്കിലും മാല നഷ്ട്‌പെട്ടതിൽ യാതൊരു കൂസലും ഇയാൾക്കില്ലായിരുന്നു. കള്ളനെ ഒന്നു തിരിഞ്ഞ് നോക്കിക്കൊണ്ട് ഭക്ഷണം കഴിപ്പ് തുടർന്നു.
പിന്നീട് കയ്യിലുണ്ടായിരുന്ന മൊബൈലും യാതൊരു ഭാവ ഭേദവുമില്ലാതെ നൽകുകയും ചെയ്തു. എന്തായാലും ഇതിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മോഷണം നടന്നിട്ടും തോക്ക് ചൂണ്ടിയിട്ടും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഭക്ഷണം ആസ്വദിച്ച ഇയാളെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. സ്പാനിഷ് ഭാഷ സംസാരിക്കുന്ന എവിടെയോ ആണ് സംഭവം നടക്കുന്നത്.