- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഷീൽഡ്; പേരിലെ പ്രശ്നം ഉടൻ പരിഹരിക്കും
ന്യൂഡൽഹി: ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സീന്റെ 'കോവിഷീൽഡ്' എന്ന ഇന്ത്യൻ പേരു മൂലം യൂറോപ്യൻ യാത്രയ്ക്കുള്ള ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് അസാധുവായേക്കാമെന്ന പ്രശ്‌നത്തിന് ഉടൻ പരിഹാരം പ്രതീക്ഷിക്കുന്നതായി വാക്‌സീൻ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഇക്കാര്യം ഉന്നതതലത്തിൽ അറിയിച്ചിട്ടുണ്ടെന്നു സിഇഒ അദാർ പൂനവാല വ്യക്തമാക്കി. ജൂലൈ 1 മുതലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച 4 വാക്‌സീനുകളിൽ ഒന്നായ ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സീൻ 'കോവിഷീൽഡ്' എന്നല്ല, വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്ന 'വാക്‌സെവിരിയ' എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Next Story