ദോഹ: ലോകലഹരി ദിനത്തോടനുബന്ധിച്ച് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഖത്തർ സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ പെയിന്റിങ് വിജയികളെ പ്രഖ്യാപിച്ചു.ഖത്തറിലെ പതിനഞ്ചോളം ഇന്ത്യൻ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് ഇരുനൂറോളം വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മൽസരം നടന്നത്. ലഹരി വിമുക്ത സമൂഹത്തിനായി ഐക്യപ്പെടാം എന്നതായിരുന്നു പ്രമേയം.

സബ്ജൂനിയർ വിഭാഗത്തിൽ ഹെക്ടർജ് നംശിത് നിംപുര പെയിരിസ് ( ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂൾ), മുഹമ്മദ് സെയ്ദ് (ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂൾ) അയിൻഡിൽ മരിയ സോണി (ഡി.പി.എസ്.എം.ഐ.എസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബിർള പബ്‌ളിക് സ്‌ക്കൂളിലെ കാശിനാഥ് ശ്രീജിത്ത് രമ്യ സ്‌പെഷ്യൽ സമ്മാനം നേടി

ജൂനിയർ വിഭാഗത്തിൽ ശാന്തി നികേതൻ ഇന്ത്യൻ സ്‌ക്കൂളിലെ സ്വറ്റ്‌ലാന മേരി ഷിബുവിനായിരുന്നു ഒന്നാം സ്ഥാനം. ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിലെ ആശിക മേനോൻ രണ്ടാം സ്ഥാനവും ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂളിലെ ഹെക്ടർജ് ദക്ഷിത് പെയിരിസ് മൂന്നാം സ്ഥാനവും നേടി. ഭവൻസ് പബ്‌ളിക് സ്‌ക്കൂളിലെ കാതറിൻ ജോൺസൺ സ്‌പെഷ്യൽ സമ്മാനം നേടി.

സീനിയർ വിഭാഗത്തിൽ എം.ഇ.എസ്. ഇന്ത്യൻ സ്‌ക്കൂളിലെ കാർതിക മഹേഷിനായിരുന്നു ഒന്നാം സ്ഥാനം. ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂളിലെ സിനാൻ ബാസിം രണ്ടാം സ്ഥാനവും എം.ഇ.എസ്. ഇന്ത്യൻ സ്‌ക്കൂളിലെ കൃഷ്ണ അശോക് മൂന്നാം സ്ഥാനവും നേടി. ബിർള പബ്‌ളിക് സ്‌ക്കൂളിലെ നന്ദന ബിജുകുമാറും ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂളിലെ നർമീൻ അബ്ദുല്ല സ്പെഷ്യൽ സമ്മാനം പങ്കിട്ടു.

സഞ്ജയ് ചപോൽക്കർ (ഇന്ത്യ) സി.കെ. ഷഹനാസ് (യു.എ.ഇ) സാലിം അബ്ദുല്ല, ഫർഹാൻ ഹമീദ്, ജോജിൻ മാത്യൂ (ഖത്തർ) എന്നിവരാണ് പെയിന്റിംഗുകൾ വിലയിരുത്തിയത്.

വിജയികൾ സമ്മാനം ഏറ്റുവാങ്ങുവാൻ 70467553, 77252278, 44324853 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.