- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവർക്ക് മാത്രം; ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ
അബുദാബി: അബുദാബിയിൽ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവർക്ക് മാത്രം ആക്കാൻ തീരുമാനം.എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യ ഘട്ടമായി 2020 ഓഗസ്റ്റ് 20 മുതൽ പ്രധാന പൊതുസ്ഥലങ്ങളിൽ വാക്‌സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കും.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടികളുടെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം. വാക്‌സിനെടുക്കാൻ യോഗ്യരായവരിൽ 93 ശതമാനത്തിലധികം പേർക്കും അബുദാബിയിൽ ഇതോടകം വാക്‌സിൻ നൽകിക്കഴിഞ്ഞിട്ടുമുണ്ട്.
ആദ്യഘട്ടമായി ഷോപ്പിങ് സെന്ററുകൾ, കഫേകൾ, ഷോപ്പിങ് സെന്ററുകൾക്ക് അകത്ത് പ്രവർത്തിക്കുന്നതല്ലാത്ത മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും നിയന്ത്രണം കൊണ്ടുവരിക. എന്നാൽ ഫാർമസികളെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളെയും ഇതിൽ നിന്ന് ഒഴിവാക്കും. ജിമ്മുകൾ, റിക്രിയേഷൻ സെന്ററുകൾ, സ്പോർട്സ് സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, കൾച്ചറൽ സെന്റർ, തീം പാർക്ക്, യൂണിവേഴിസിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ സ്‌കൂളുകൾ, കുട്ടികളുടെ നഴ്‌സറികൾ തുടങ്ങിയ സ്ഥലങ്ങളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടും.
വാക്‌സിനെടുക്കാൻ സാധിക്കാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് നിയന്ത്രണത്തിൽ ഇളവ് ലഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയാക്കി അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കണം. 15 വയസിൽ താഴെയുള്ള കുട്ടികൾക്കും നിയന്ത്രണം ബാധകമല്ല.