- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുടെ വിഡിയോ ചിത്രീകരിച്ച് സൈബർ ആക്രമണത്തിന് ഇരയാക്കി; മെഡക്കൽ വിദ്യാർത്ഥിനികളുടെ ലാപ്ടോപ്പ് മോഷ്ടിച്ച് പ്രതികാരം തീർത്ത് കാമുകൻ: തമിഴ് സെൽവൻ ഇതുവരെ കവർന്നത് 500ൽ പരം ലാപ്‌ടോപ്പുകൾ
കണ്ണൂർ: രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും 500ൽപരം ലാപ്‌ടോപ്പുകൾ മോഷ്ടിച്ച തമിഴ് യുവാവ് അറസ്റ്റിലായി. ഇയാൾ മോഷ്ടിച്ചതെല്ലാം മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ് ടോപ്പ് ആണ്. മോഷണത്തിന് മെഡിക്കൽ വിദ്യാർത്ഥികളെ മാത്രം തിരഞ്ഞു പിടിച്ചതെന്തിന് എന്ന ചോദ്യം പൊലീസ് ചോദിച്ചപ്പോഴാണ് തിരുവാരൂർ സ്വദേശി തമിഴ്‌സെൽവൻ ആ അപൂർവ്വമായ പ്രതികാര കഥ പറഞ്ഞത്.
കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റർ മെഡിക്കൽ വിദ്യാർത്ഥികൾ സൈബർ ആക്രമണത്തിന് ഇരയാക്കിയതിലെ പ്രതിഷേധം തീർക്കാനാണ് ഇയാൾ മെഡിക്കൽ വിദ്യാർത്ഥികളെ മാത്രം തെരഞ്ഞുപിടിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയുടെ ലാപ്‌ടോപ് മോഷ്ടിച്ച കേസിൽ പിടിയിലായ സേലം തിരുവാരൂർ സ്വദേശി തമിഴ്‌സെൽവന്റേതാണ് ഈ കുറ്റസമ്മത മൊഴി.
തന്റെ കാമുകിയുടെ വിഡിയോ മെഡിക്കൽ വിദ്യാർത്ഥിനികൾ റെക്കോർഡ് ചെയ്ത് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിലുള്ള പ്രതികാരം വീട്ടാനാണു മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പുകൾ മാത്രം മോഷ്ടിച്ചതെന്നു തമിഴ്‌സെൽവൻ പൊലീസിനോടു പറഞ്ഞു. വർഷങ്ങൾക്ക് മുന്നേയാണ് ആ സംഭവം നടന്നത്. പിന്നീട് സൈബർ അതിക്രമത്തിന് ഇരയായ അതേ പെൺകുട്ടിയെ തന്നെ തമിഴ്‌സെൽവൻ വിവാഹം കഴിക്കുകയും ചെയ്തു.
2015ൽ ആയിരുന്നു ആദ്യ മോഷണം. പിന്നീട്, ദക്ഷിണേന്ത്യയിലെ പല മെഡിക്കൽ കോളജുകളിലെയും ഹോസ്റ്റലുകളിൽ നിന്നു ലാപ്‌ടോപ് മോഷ്ടിച്ചു. പിജി ഹോസ്റ്റലുകളിൽ നിന്നായിരുന്നു കൂടുതലും മോഷണം. പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ നിന്നായി. പ്രതികാരമാണു മോഷണത്തിനു തുടക്കമിടാൻ കാരണമെങ്കിലും പിന്നീടു വരുമാനവും മോഷണം തുടരാൻ പ്രേരണയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
20,000 രൂപ മുതൽ 25,000 രൂപയ്ക്കു വരെയാണു വിൽപന. മെഡിക്കൽ പിജി വിദ്യാർത്ഥിയെന്ന വ്യാജനയാണു മെഡിക്കൽ കോളജുകളിലും ഹോസ്റ്റലുകളിലും പ്രവേശിക്കുക. ഇതിനു വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കുന്നതു മഹാരാഷ്ട്രയിലെ സുഹൃത്തായ സുമിത്താണെന്നും പൊലീസ് പറഞ്ഞു.