- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം നൽകുന്നതിനിടെ കയ്യിലിരുന്നു കുതറി; ബാൽക്കണിയിൽ നിന്നും വീണ് ഒരു വയസ്സുകാരൻ മരിച്ചു
മുളങ്കുന്നത്തുകാവ്: ഭക്ഷണം നൽകുന്നതിനിടെ വീടിന്റെ ബാൽക്കണിയിൽനിന്നു വീണ് ഒരുവയസ്സുകാരൻ മരിച്ചു. മുളങ്കുന്നത്തുകാവ് ഹൗസിങ് കോളനിയിൽ ഇമ്മാനുവേൽ വീട്ടിൽ ഡാലിന്റെയും റിയയുടെയും മകൻ ഡാനിയേൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ബാൽക്കണിയിൽ ഇരുന്ന് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് കുതറി താഴേക്ക് വീഴുകയായിരുന്നു.
അമ്മ ഫോൺ എടുക്കുന്നതിനിടെയാണ് കുഞ്ഞ് കൈയിൽനിന്ന് കുതറിയത്. കുഞ്ഞിനെ ഉടൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് നാലോടെ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചന. പിതാവ് ഡാലിൻ ബിസിനസുകാരനും അമ്മ റിയ ഗവ. എൻജിനീയറിങ് കോളേജ് ജീവനക്കാരിയുമാണ്.
Next Story