- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇടവക ദിന ആചരണം ഭക്തിനിർഭരമായി
മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ രണ്ടാം വാർഷികം ജൂൺ 27 നു ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ''ദൈവനാമത്തിൽ ചെയ്യുന്ന ഏതൊരു പ്രവത്തിക്കും പ്രതിഫലം ലഭിക്കാതെ പോകയില്ല'' എന്ന് അച്ചൻ ഓർപ്പിച്ചു.
പള്ളി പുരയിടത്തോടു ചേർന്നുണ്ടായിരുന്ന 1 ഏക്കർ സ്ഥലം ഇടവക വാങ്ങുകയും കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത ഈ അവസരത്തിൽ ഡെവലപ്പ്‌മെന്റെ കമ്മറ്റി കൺവീനർ ഷാജു സൈമൺ ഈ പ്രവർത്തനങ്ങളെപ്പറ്റി വിശദമായ പ്രതിപാദിച്ചു. ഇടവകയെ സംബന്ധിച്ച്, ഒരു പതിറ്റാണ്ടോളമായുള്ള സ്വപ്ന സാക്ഷാൽകാരത്തിന്റെ സമയം ആണ് ഇതെന്ന്
സെക്രട്ടറി ്രസഖറിയ ചെറിയാൻ തന്റെ നന്ദി പ്രകാശനത്തിൽ പറഞ്ഞു. ആശിർവാദത്തിനു ശേഷം വികാരി റവ. ഫാ. സാം ബേബി, കൈക്കാരൻ ലജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ റിബ്ബൺ മുറിച്ചു ഇടവകാംഗങ്ങൾ പുതിയ സ്ഥലത്തേക്ക് പ്രവേശിച്ചു. വൈകുന്നേരം നടന്ന ഓൺലൈൻ പ്രാർത്ഥന യോഗത്തിൽ മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനി പങ്കെടുക്കയും, തന്റെ സന്ദേശത്തിൽ, ''നിഷ്‌കളങ്കതയും നേരും നിറഞ്ഞ ശ്ലീഹന്മാരേപ്പോലെ ആയിത്തീരുവാൻ ശ്ലീഹാ നോമ്പ് പ്രാപ്തമാക്കട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.