- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപിയുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പൊയൊരു ഫോണുണ്ട്; '9447933040' ഇനി കെ.കെ രമയുടെ ഔദ്യോഗിക ഫോൺ നമ്പർ
വടകര: ടി.പി.ചന്ദ്രശേഖരൻ പണ്ട് ഉപയോഗിച്ചിരുന്ന 9447933040 മൊബൈൽ നമ്പർ ഇനി കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക ഫോൺ നമ്പർ. 0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഓർമയ്ക്കായി ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്.
രാഷ്ട്രീയ ഭേദമില്ലാതെ ഈ നമ്പരിൽ ഏതു സമയത്തും എംഎൽഎയെ വിളിക്കാമെന്നു പറഞ്ഞ് കെ.കെ.രമ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. സന്ദേശം ഇങ്ങനെ. ''2012 മെയ് 4ന് രാത്രിയിൽ ടിപിയുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പൊയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ആർക്കും വിളിക്കാവുന്ന നമ്പർ. രോഗവും സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമെല്ലാം ആ ഒരു കോളിൽ പരിഹരിക്കപ്പെടുമായിരുന്നു. സാന്ത്വനവും ശാസനയുമെല്ലാം ആ ഫോണിലൂടെ പലരും അനുഭവിച്ചിരുന്നു. അതിൽ രാഷ്ട്രീയഭേദമില്ലായിരുന്നു.
രണ്ടോ മൂന്നോ റിങ്ങുകൾക്കുള്ളിൽ എടുത്തിരുന്നൊരു ഫോൺ. വടകര എംഎൽഎയെ വിളിക്കാൻ ഇതു തന്നെയാണ് ഫോൺ. അതേ. വടകരയിൽ ഇനി ടി.പി വിളി കേൾക്കും.'' സമൂഹ മാധ്യമങ്ങളിൽ രമയുടെ സന്ദേശം പ്രചരിക്കുകയാണിപ്പോൾ.