ഷിക്കാഗോ : ബ്രോൺസ് വില്ലിയിലെ കോർപസ് ക്രിസ്റ്റി കാത്തലിക്ക് ചർച്ച് അടച്ചുപൂട്ടുന്നു. നൂറു വർഷത്തെ പാരമ്പര്യമുള്ള ദേവാലയം പതിനായിരങ്ങളുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചിട്ടുള്ളതാണ്.

ചർച്ച് എന്നു പറയുന്നതു ഒരു കെട്ടിടമല്ല. അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണ്. എഴുപത്തിമൂന്നുവർഷമായി ഈ ദേവാലയത്തിൽ ആരാധനയ്ക്കെത്തുന്ന കേയ്റ്റി വില്യംസ് ഹാൽ പറയുന്നു. ഞങ്ങൾ ഈ ദേവാലയം സ്ഥിരമായി അടക്കുന്നുവെന്നതു യാഥാർഥ്യമാണെങ്കിലും, ഇത്രയും വലിയ കെട്ടിടത്തിൽ കൂടി വരുന്നവരിൽ ഭൂരിഭാഗവും മുതിർന്നവരാണ്. അവർക്ക് ഇതു നടത്തികൊണ്ടു പോകുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. എന്നാൽ ആ പ്രദേശത്തെ ഈ ദേവാലയം ഉൾപ്പെടെ നാലു ദേവാലയങ്ങൾ ചേർന്ന് പുതിയൊരു ആരാധനാ കേന്ദ്രം തുറന്നിട്ടുണ്ട്. 'ഔർ ലാഡി ഓഫ് ആഫ്രിക്ക്' എന്നതാണ് പുതിയ ദേവാലയത്തിനു നൽകിയിരിക്കുന്ന പേര്. കോർപസ് ക്രിസ്റ്റി സൗത്ത് സൈഡിലെ നാലു ദേവാലയങ്ങളിൽ ആരാധനയ്ക്കെത്തിയിരുന്നവർ ഇവിടെയാണ് ഐക്യത്തിന്റെ സന്തോഷം അനുഭവിക്കുവാൻ പോകുന്നത് ചർച്ച് ഹിസ്റ്റോറിയൻ ലാറി കോപ് പറഞ്ഞു.

മനോഹരമായ കാലാരൂപങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ ദേവാലയം പാൻഡമിക്ക് കാലഘട്ടത്തിൽ ക്രെഡിറ്റ് യൂണിയനായാണ് പ്രവർത്തിച്ചിരുന്നത്.നിരവധി പേരുടെ മാമോദീസാ, ആദ്യ കുർബാന, വിവാഹം എന്നിവക്ക് സാക്ഷ്യം വഹിച്ച ദേവാലയം അടച്ചിടേണ്ടി വന്നതിൽ ഖേദമുണ്ട് എന്നാൽ ബ്ലാക്ക് കമ്മ്യൂണിറ്റിയിൽ മറ്റൊരു കാത്തലിക്ക് ചർച്ച് എല്ലാവർക്കും ഒരുമിച്ചാരാധിക്കാൻ, ഉണ്ടാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.