- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ ഓസ്ട്രിയയിൽ കൂടുതൽ ഇളവുകൾ; ജിമ്മുകളിലും, സലൂണുകളിലും സിനിമാ ശാലകളിലും മാസ്‌കുകൾ നിർബന്ധമല്ല
ജൂലൈ 1 മുതൽ ഓസ്ട്രിയയിൽ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ കൈവരിക്കും. ഇതിൽ പ്രധാനമായത് മാസ്‌ക് ധരിക്കുന്നതിനുള്ള ഇളവാണ്. വ്യാഴാഴ്ച മുതൽ ഹെയർഡ്രെസ്സർമാർ, ജിമ്മുകൾ അല്ലെങ്കിൽ സിനിമ ശാലകൾ എന്നിവിടങ്ങളിൽ അടക്കം കോവിഡ് -19 വാക്‌സിനേഷൻ നടത്തിയതായി തെളിവ് കാണിക്കുന്ന സ്ഥലങ്ങളിൽ ആളുകൾ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല.
റെസ്റ്റോറന്റുകൾ, ഫിറ്റ്‌നസ് സ്റ്റുഡിയോകൾ, സിനിമ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെയർഡ്രെസ്സർമാർ, പെഡിക്യൂർ സലൂണുകൾ, മറ്റ് 'സേവനങ്ങൾ എന്നിവയിൽ മാസ്‌കുകൾ ആവശ്യമായി വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ഇവയിലും ഇളവുകൾ കൊണ്ട് വരുകയാണ്.
ഇതോടെ , മാസ്‌കുകൾ ഷോപ്പുകൾ, മ്യൂസിയങ്ങൾ, പൊതു ഗതാഗതം എന്നിവയിൽ മാത്രമേ ആവശ്യമുള്ളൂ. ഇത് വായയും മൂക്കും മൂടുന്ന ഒരു മാസ്‌ക് ആയിരിക്കണം, അതായത് ഇത് മെഡിക്കൽ ഗ്രേഡോ എഫ്എഫ്പി 2 യോ ആയിരിക്കണമെന്നില്ല. മാത്രമല്ലഓസ്ട്രിയയിൽ ഇനി ഒരു കർഫ്യൂ ഉണ്ടാവില്ല, അതായത് നൈറ്റ്ക്ലബ്ബുകൾക്കും വീണ്ടും തുറക്കാൻ കഴിയും. എന്നിരുന്നാലും, 75 ശതമാനം ശേഷിയിൽ മാത്രമേ ഇവ പ്രവർത്തിക്കാൻ അനുവദിക്കൂ.




