- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കുഞ്ഞാലി മരക്കാർ : പുരാവസ്തു വകുപ്പ് മന്ത്രിക്കു നിവേദനം നൽകി
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ നാമധേയത്തിൽ, ആ മഹാന്റെനാവിക ചരിത്രം ഉദ്ഘോഷിക്കാനായി ചരിത്ര-ഗവേഷണ വിദ്യാർത്ഥികൾക്കു വേണ്ടികേരളത്തിലെ പ്രധാന സർവകലാശാലകളിൽ ചെയറുകൾസ്ഥാപിക്കണമെന്നുകുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ കേരള പുരാവസ്തു വകുപ്പ് മന്ത്രിഅഹമ്മദ് ദേവർകോവിലിനോട് ആവശ്യപ്പെട്ടു.
പുരാവസ്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം,ആദ്യമായി മരക്കാർ സ്മാരകം
സന്ദര്ശിക്കാനെത്തിയതായിരുന്നു മന്ത്രി. കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ
വർക്കിങ് പ്രസിഡണ്ട് രാജൻ കൊളാവിപാലം മന്ത്രിക്കു നിവേദനം നൽകി. മന്ത്രിക്കുനാട്ടുകാർ സ്മാരകത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
സ്മാരകവുമായി ബന്ധപ്പെട്ടു നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. ആദ്യ പടിയായി കുഞ്ഞാലി മരക്കാർചരിത്രവുമായും, അവരുടെ നാവിക പാരമ്പര്യവുമായി ബന്ധപ്പെട്ട ആധികാരികഗ്രന്ധങ്ങൾ ഉൾക്കൊള്ളുന്ന ഒരു റെഫറൻസ് ലൈബ്രറി സ്മാരകത്തിൽ ഉടൻസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.