മനാമ: ബിഎംകെമെമ്പർകുന്നത്തുകര എണ്ണക്കണ്ടിസിറാജിന്റെ മകൻ ശിഹാസിന്റെ അകാല വിയോഗത്തിൽ ബഹ്റൈൻ മണിയൂർ കൂട്ടായ്മ അനുശോചിച്ചു. ശിഹാസ്മണിയൂർ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മരണപ്പെട്ടത്.

മണിയൂർ മൂഴിക്കൽ ചീർപ്പിനോട് ചേർന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് (6.45:pm ന്) ഫൂട്‌ബോൾ കളി കഴിഞ്ഞ് കൂട്ടുകാരോടൊന്നിച്ചു കുളിക്കാനിറങ്ങിയതായിരുന്നു.ചെരണ്ടത്തൂർ എം എച്ച് ഇ എസ് കോളേജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥിയാണ് ഷിഹാസ്.
മാതാവ്: ഷഹീദ സഹോദരങ്ങൾ: നാദിർ, നദീർ, ഷഹബാസ്.

ശിഹാസിന്റെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖാ ർത്തരായ കുടുംബത്തിന്റെ വിഷമത്തിൽ BMK രക്ഷാധികാരികളും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പങ്കു കൊള്ളുന്നതായി ബഹ്റൈൻ മണിയൂർകൂട്ടായ്മചെയർമാൻ ബഷീർ VM. പ്രസിഡന്റ് ശശി വള്ളിൽ, ആക്ടിങ് സെക്രട്ടറി സുധീർ പൂക്കണ്ടി, ട്രഷറർ ഷൈജു KM. എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.