- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം വില്ല്യമിനും ഹാരിക്കും ഇടയിലുള്ള മഞ്ഞുരുക്കി; കളിയെക്കുറിച്ച് പറഞ്ഞ് ചിരിച്ച് ഇരുവരും; ഇന്ന് അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതോടെ തർക്കം തീരുമോ?
ലണ്ടൻ: ഇംഗ്ലണ്ടും ജർമനിയും തമ്മിലുള്ള ഫുട്ബോൾ മത്സരം പറയത്തക്ക ഗംഭീരമൊന്നുമല്ലായിരുന്നെങ്കലും ജർമനിയെ മലർത്തിയടിച്ച ഇംഗ്ലണ്ടിന്റെ വിജയം മറ്റൊരു സന്തോഷ വാർത്ത സമ്മാനിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാർക്ക്. ജർമനിക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ചരിത്ര വിജയം വില്ല്യമിനും ഹാരിക്കും ഇടയിലുള്ള മഞ്ഞുരുക്കിയിരിക്കുകയാണ്. ഏകദേശം രണ്ട് വർഷത്തോളമായി ശത്രുതയിലായിരുന്ന സഹോദരന്മാർ ഇംഗ്ലണ്ടിന്റെ മത്സര വിജയത്തിന് പിന്നാലെ പരസ്പരം സംസാരിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച നടന്ന മത്സരത്തിലെ വിജയത്തിന് പിന്നാലെ ഫോൺ വഴി ഇരുവരും കുറച്ച് വാക്കുകൾ സംസാരിച്ചതായാണ് റിപ്പോർട്ട്. ഫുട്ബോൾ മത്സരത്തെ കുറിച്ചായിരുന്നു ഇരുവരുടേയു സംസാരം നീണ്ടത്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോൺ വഴി ഇരുവരും കുറച്ചൊക്കം സംസാരം തുടങ്ങിയതായാണ് വിവരം. ഇന്ന് അമ്മ ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതോടെ ഇരുവരും തമ്മിലുള്ള തർക്കം തീരുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. ഇംഗ്ലണ്ടിന്റെ വിജയത്തെ കുറിച്ച് സന്തോഷത്തോടെ സംസാരിച്ച ഇരുവരും തമ്മിലുള്ള പിണക്കവും പതുക്കെ ഉരുകി തീരുമെന്നാണ് ബ്രിട്ടീഷ് ജനതയും ആഗ്രഹം. വില്ല്യമും ഹാരിയും തമ്മിൽ ഇപ്പോഴും നല്ല ബന്ധമല്ലെങ്കിലും ഫുട്ബോളിനെ കുറിച്ച് ഇരുവരും സംസാരിച്ചത് മഞ്ഞുരുകുന്ന കാലത്തേക്കുറിച്ചുള്ള ശുഭ സൂചനയാണ് നൽകുന്നതെന്നും. മരിച്ചു പോയ അമ്മയോടുള്ള ബഹുമാനാർത്ഥമെങ്കിലും നല്ല തീരുമാനം എടുക്കാനും ഇരുവരേയും പ്രേരിപ്പിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ഇംഗ്ലണ്ടിന്റെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ വില്ല്യം ഭാര്യ കേറ്റും മൂത്ത മകൻ ജോർജിനും ഒപ്പം വെംബ്ലിയിൽ നടന്ന ഫുട്ബോൾ മത്സരം കാണാൻ എത്തിയിരുന്നു. അതേസമയം രാജകുടുംബത്തിലുള്ളവർ ഹാരിയോട് മകൻ ആർച്ചിയെ കാണണമെന്ന ആഗ്രഹം പങ്കുവെച്ചതായാണ് റിപ്പോർട്ട്. ആർച്ചിയുമായി ഹാരിയും കുടുംബവും തിരികെ എത്തുമെന്ന ആഗ്രഹവും രാജകുടുംബം പങ്കുവെച്ചതായും പറയപ്പെടുന്നു. ആർച്ചി ജനിച്ച ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് കേംബ്രിഡ്ജ് സന്ദർശിച്ചിട്ടുള്ളത്. തന്റെ മകനെ കാണാനുള്ള രാജകുടുംബത്തിന്റെ ആഗ്രഹവും കൂടി മനസ്സിലാക്കിയതോടെ പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഇരുവരും തിരികെ എത്തുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കം മൂത്തതാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത് വൈകാൻ കാരണമായത്. എന്തായാലും മരിച്ചു പോയ അമ്മയുടെ ഓർമ്മയ്ക്കായി ഒത്തുകൂടിയ മക്കൾ ആ ഓർമ്മയ്ക്ക് മുന്നിൽ പിണക്കം മാറ്റി ഒന്നാകണമെന്ന ആഗ്രമാണ് സകല കോണിലും. മൂത്ത ജേഷ്ഠൻ എന്ന നിലയിൽ ഹാരിയുടെ തെറ്റുകൾ വില്ല്യം പൊറുത്തു നൽകണമെന്ന ആഗ്രഹമാണ് എല്ലാവർക്കും. ഹാരിയും മേഗനും ഒപ്പറ വിൻഫ്രിക്ക് നൽകിയ അഭിമുഖം രാജകുടുംബത്തെയും വില്ല്യം രാജകുമാരനെയും ഒന്നും ചില്ലറയല്ല നാണം കെടുത്തിയത്. വില്ല്യമിനും ഭാര്യ കേറ്റിനുമെതിരെ ശക്തമായ ആരോപണങ്ങളാണ് ഹാരിയും മേഗനും ഒപ്പറാ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലൂടെ ഉയർത്തിയത്.
ഹാരി രാജകുടുംബത്തിനെതിരെ നടത്തിയ പല പ്രസ്താവനകളും 39കാരനായ വില്ല്യമിനെ വളരെ അധികം വേദനിപ്പിച്ചിരുന്നു. ഇതോടെ ഈ സഹോദരങ്ങൾ ഇനി ഒരിക്കലും ഒരുമിക്കില്ലെന്ന് രാജകുടുംബത്തിലുള്ളവരിൽ പോലും സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും മറന്ന് ഇരുവരും ഒരുമിക്കുന്ന ഒരു നല്ല കാലം വിദൂരമല്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.