ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പരടുമ്പോഴും മരണം കുറയുന്നു. ഇന്നലെ പുതുതായി 26,000 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തെങ്കിലും മരണം 14ൽ നിന്നു. കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മരണത്തിൽ 26.3 ശതമാനം കുറവാണ് ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് ബാധിച്ച് 19 മരണം റിപ്പോർ്ട്ട് ചെയ്തെങ്കിൽ ഒരാഴ്ച പിന്നിടുമ്പോൾ അത് 14 ആയി കുറഞ്ഞിരിക്കുകയാണ്. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെടാൻ വാക്സിൻ ഫലപ്രദമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.

ഇന്നലെ 26,068 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ജനുവരി 24ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ജനുവരി 24ന് 30,004 കേസുകളും 610 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നെങ്കിലൽ വാക്സിനേഷന് പിന്നാലെ മരണക്കയത്തിൽ നിന്നും കരകയറിയിരിക്കുകയാണ് ബ്രിട്ടീഷ് ജനത. അതേസമം കഴഞ്ഞ മൂന്ന് ദിവസമായി കോവിഡ് കണക്കുകൾ ഉയരുകയാണ്. 20,000ത്തിന് മുകളിലാണ് ബ്രിട്ടനിലെ കോവിഡ് കേസുകൾ. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കണക്കുകൾ ഇത്രയധികം ഉയരുന്നത്. അപ്പോഴുംം മരണം പിന്മാറി നിൽക്കുകയാണ്.

അതേസമയം യൂറോകപ്പ് മാച്ചുമായി ബന്ധപ്പെട്ട് സ്‌കോട്ട്ലൻഡിൽ പുതാതിയ 1991 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് പബ്ലിക്ക് ഹെൽത്ത് സ്‌കോട്ലാൻഡ് വ്യക്തമാക്കുന്നു. ജൂൺ 18ന് നടന്ന ഇംഗ്ലണ്ട്-സ്‌കോട്ലൻഡ് മത്സരം കാണാനായി സ്‌കോട്ലൻഡിൽ നിന്നും ലണ്ടനിലേക്ക് നിരവധി പേർ യാത്ര നടത്തിയതാണ് ഇതിനുകാരണമായി പബ്ലിക്ക് ഹെൽത്ത് സ്‌കോട്ലൻഡ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ബ്രിട്ടനിൽ സ്വാതന്ത്ര്യത്തിന്റെ നാളുകൾ ഉടൻ എത്താനിരിക്കുകയാണ്. ജൂലൈ 19ന് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങാനും നിശാക്ലബ്ബുകൾ വരെ തുറക്കാനും ജൂലൈ 19 മുതൽ അനുമതി നൽകും. ഇതോടെ കോവിഡിനൊപ്പം തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാനാമുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ജനങ്ങളും.