മോൺട്രിയാൽ: കനത്ത ചൂടിൽ വാടിക്കരിഞ്ഞ് അമേരിക്കയും കാനഡയും. 10,000 കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന ചൂടിൽ കാനഡയും അമേരിക്കയുടെ പശ്ചി തീരവും പൊള്ളിപ്പിടയുകയാണ്. നിരവധി പേരാണ് ചൂടേറ്റ് തളർന്ന് വീണു മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം വെള്ളിയാഴ്ച വരെ 230ൽ അധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നൂറു കണക്കിന് കുംടംബങ്ങളെയാണ് കൊടുംചൂടിന്റെ ദുരന്തം വളരെ മോശം നിലയിൽ ബാധിച്ചിരിക്കുന്നത്. ചൊവ്വഴ്ച കാനഡയിലെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. 1937ന് ശേഷം ഇതാദ്യമായാണ് താപനില ഇത്രത്തോളം ഉയരുന്നത്.

മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. അസഹനീയമായ ചൂടു മൂലമാണം പല മരണങ്ങളും സംഭവിക്കുക എന്നും എൻവിറോൺമെന്റൽ കാനഡ റിപ്പോർട്ട് ചെയ്യുന്നു. കനത്ത ചൂടിൽ വാൻകൂവറിൽ വെള്ളിയാഴ്ച മാത്രം 65 മരണങ്ങളാണ് ഉണ്ടായത്. ബ്രിട്ടീഷ് കൊളംബിയയിൽ നാലു ദിവസത്തിനുള്ളിൽ 130 പേരാണ് ചൂടുതാങ്ങാനാവാതെ മരിച്ചു വീണത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരുമാണ് മരിച്ചവരിൽ അധികവും. കൃത്യമായ കണക്കുകൾ എടുത്താൽ മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. കനത്ത ചൂടിനെ വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നില്ലെന്നാണ് കാനഡയുടെ വെതർ സർവീസ് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ റെക്കോർഡ് താപനിലയുമാണ് രേഖപ്പെടുത്തുന്നത്.

അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും ഈ കഠിനമായ ചൂട് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. വാഷിങ്ടൺ, ഒറിഗൺ എന്നിവിടങ്ങളിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. അതേസമയം കാലിഫോർണിയയിൽ കാട്ടു തീയാണ് ദുരിതം വിതച്ചിരിക്കുന്നത്. ആയിരം വർഷത്തിൽ ഒരിക്കലുണ്ടാവുന്ന ഹീറ്റ് ഡോമാണ് ഈ കാലാവ്യസ്താ വ്യതിയാനത്തിന് കാരണം. അന്തരീക്ഷത്തിലുണ്ടാകുന്ന കടുത്ത ചൂടാണ് ഇതിനു കാരണമായിചൂണ്ടിക്കാട്ടുന്നത്. ചൂട് പിടിച്ചു കിടക്കുന്ന മലനിരകളും മറ്റും വൻ പ്രതിസന്ധിയാണ് ജനങ്ങൾക്കും പ്രദേശത്തിനും ഉണ്ടാക്കിയിരിക്കുന്നത്.

റെക്കോർഡുകൾ കാറ്റിൽ പറത്തി ബ്രിട്ടീഷ് കൊളംബിയ, യൂക്കോൺ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് എന്നിവിടങ്ങളിൽ ഉയരുന്ന ചൂട് വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാൻകൂവറിൽ ഇതിന് മുൻപ് ഒരിക്കലും ഇത്തരത്തിലുള്ള കഠിനമായ ചൂട് അനുഭവപ്പെട്ടിട്ടില്ല.ഡസൻ കണക്കിന് ആളുകളാണ് ഇവിടെയും മരിച്ചു വീണുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച ചൂട് ഉയർന്നതോടെ 65 മരണങ്ങളാണ് മണിക്കൂറുകൾക്കുള്ളിൽ സംഭവിച്ചത്. മരിച്ചവരിൽ കൂടുതലും പ്രായമേറിയവരാണ്. ബ്രിട്ടീഷ് കൊളംബിയ, ലിട്ടൻ, വാൻകൂവർ എന്നിവിടങ്ങളിൽ താപനില റെക്കോർഡ് ഉയരത്തിലാണ്.