കൊവിഡ് ബാധ അതിവേഗം പടരുന്നതിനിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുന്നത് ലക്ഷ്യമിട്ട് ന്യൂ സൗത്ത് വെയിൽസിലും ക്യആർ ചെക്ക് ഇൻ സംവിധാനം നടപ്പിലാക്കുന്നു. കോൺടാക്ട് ട്രേസിങ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ മാസം 12 മുതൽ ന്യൂ സൗത്ത് വെയിൽസിലെ റീറ്റെയ്ൽ ബിസിനസുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുമ്പോൾ ക്യു ആർ കോഡ് നിർബന്ധമായും സ്‌കാൻ ചെയ്യണം.

കൂടാതെ സംസ്ഥാനത്തെ ഓഫീസുകൾ, ജിമ്മുകൾ, ഫാക്ടറികൾ, വെയർഹൗസുകൾ, സ്‌കൂളുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിലും ഇത് നിർബന്ധമാക്കും.എന്നാൽ സ്‌കൂൾ വിദ്യാർത്ഥികൾ ഝഞ കോഡ് സംവിധാനം ഉപയോഗിക്കേണ്ടതില്ല.

കോവിഡ് ബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ടാസ്‌മേനിയയും ഈ സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഹോസ്പിറ്റാലിറ്റി മേഖലയിലും ഇത് ബാധകമാണ്. ടേക്ക്എവേ ആയി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും ഈ സംവിധാനം ഉപയോഗിക്കണം.

കോവിഡ് ബാധ വീണ്ടും പൊട്ടിപ്പുറപ്പെട്ട ജൂൺ മുതൽ വിക്ടോറിയയിൽ QR കോഡ് സംവിധാനം നിർബന്ധമാക്കിയിരിക്കുകയാണ്. എല്ലാ ബിസിനസുകളും സന്ദർശിക്കുന്നവർ സർവീസ് വിക്ടോറിയ ആപ്പ് ഉപയോഗിച്ചാണ് ചെക്ക് ഇൻ ചെയ്യേണ്ടത്.നിയമം ലംഘിക്കുന്ന ബിസിനസുകളിൽ നിന്ന് 1,652 ഡോളർ പിഴ ഈടാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.