കുവൈത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ പെട്രോൾ പമ്പുകളിൽ 200 ഫിൽസ് സർവീസ് ചാർജ് ഈടാക്കാൻ നീക്കം. അധികമായി ഈടാക്കുന്ന 200 ഫിൽസിന് പെട്രോൾ പമ്പ് ജീവനക്കാർ കാർ ടയറുകൾ പരിശോധിക്കുകയും കാർ വിൻഡ്ഷീൽഡ് തുടയ്ക്കുകയും ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഈ സേവനം നിർബന്ധമല്ലെന്നും ഉപഭോക്താവിന് ഇത് വേണമെങ്കിൽ മാത്രം തിരഞ്ഞെടുക്കാവുന്നതാന്നെനും അധികൃതർ പറഞ്ഞു.

അതേസമയം, ഒരു കമ്പനിക്കും മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ ഉപഭോക്താക്കളിൽ നിർബന്ധിത ഫീസ് ചുമത്താൻ അവകാശമില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ധന സ്റ്റേഷനുകളിൽ ഇത്തരം നിർബന്ധിത ഫീസ് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി