ദോഹ: ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാരയോഗമാണ് കോവിഡ് പ്രതിരോധ നടപടികൾ തുടരാൻ തീരുമാനിച്ചത്.

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുകയും വാക്സിനേഷൻ ഊർജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ജൂലൈ 9ന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. ഇതേ സ്ഥിതി തുടർന്നാൽ ജൂലൈ 30 ഓടെ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.