- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രഥമ വനിത ഡാളസ്സിൽ
ഡാളസ്സ്: ഡാളസ്സിലെ പൗരന്മാർ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് എത്രയും വേഗം തയ്യാറാകണമെന്ന് അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ അഭ്യർത്ഥിച്ചു.ഡാളസ്സിലെ ലീഡേഴ്സിന്റെ ഉത്തരവാദിത്വം കൂടിയാണ് മറ്റുള്ളവരെ വാക്സിനെടുക്കുന്നതിന് പ്രേരിപ്പിക്കുക എന്നതെന്നും ജിൽ ബൈഡൻ പറഞ്ഞു.
ഡാളസ്സിലെ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ ജൂൺ 29 ചൊവ്വാഴ്ച മുൻ ഡാളസ്സ് കബോയ് എമിറ്റ് സ്മിത്തുമായി എത്തിയതായിരുന്നു ജിൽ ബൈഡൻ.എമിറ്റ് ജെ കോൺറാഡ് ഹൈസ്‌കൂളിലെ വാക്സിൻ കേന്ദ്രത്തിൽ എത്തിയ ജിൽ ബൈഡൻ അവിടെയുള്ള ആരോഗ്യ പ്രവർത്തകരും, വാക്സിൻ സ്വീകരിക്കുവാനെത്തിയവരുമായി കുശല പ്രശ്നം നടത്തി.
ജൂലൈ നാല് സ്വാതന്ത്യദിനത്തിനു മുമ്പ് അമേരിക്കയിലെ കഴിയാവുന്നയത്രപേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ വൈറ്റ് ഹൗസ് നാഷണൽ മന്ത് ഓഫ് ആക്ഷനായി ആചരിക്കുകയായിരുന്നു.
സുരക്ഷിതത്വത്തിനായി വാക്സിനെടുക്കുക, ഇത് തികച്ചും സൗജന്യമാണ്. ജൂലായ് നാല് നാം ആഘോഷിക്കുന്നത് കുടുംബത്തിലെ എല്ലാവരും വാക്സിൻ സ്വീകരിച്ചതിന് ശേഷമായിരിക്കണമെന്നും ജിൽ പറഞ്ഞു. വാക്സിനേഷൻ സെന്ററുകളിലേക്ക് ലിഫ്റ്റ്, ഊബർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ പറയുന്നു. മിക്കവാറും ഡാളസ്സിൽ നിന്നും അപ്രതീക്ഷമായിരുന്ന കോവിഡ് വീണ്ടും വ്യാപിക്കുമൊ എന്ന സംശയത്തിന് ശക്തീകരണം നൽകുന്നതായിരുന്ന ചൊവ്വാഴ്ച ആരോഗ്യവകുപ്പ് അധികൃതർ പുറത്തുവിട്ട പുതിയ കോവിഡ് കക്കുകൾ.