ഗാർലന്റ്(ഡാളസ്): ഡാളസ് കേരള അസോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി ജൂലായ് 19 മുതൽ 22 വരെ ഡ്രീംസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഈ കോഴ്സിലേക്ക് ഗ്രേഡ് 6 മുതൽ 8വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ജൂലായ് 12ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റ്രേഷൻ സൗജന്യമാണ്.

സൂം പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്ന ജൂലായ് 19 മുതൽ 22വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ 8.30 വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരിക്കുകയെന്ന് സംഘാടകർ അറിയിച്ചു.റവ.ഡോ.ലിജോ തോമസ് സ്ഥാപിച്ച ഇന്റർനാഷ്ണൽ സംഘടനയാണ് ഡ്രീംസ്. ഡ്രീംസ് ക്യാമ്പിൽ പങ്കെടുത്തിട്ടുള്ള പല വിദ്യാർത്ഥികളും പിന്നീട് പല സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നേതൃത്വനിരയിലേക്ക് ഉയർന്നിട്ടുണ്ട്.

ഡ്രീംസ് ക്യാമ്പിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഡേഴ്സായ ലിയോൺ തരകൻ, അലൻ കോശി ഷെറി ഡാനിയേൽ, ലിയ തരകൻ എന്നിവർ നേതൃത്വം നൽകുന്നതാണെന്ന് ചീഫ് കോർഡിനേറ്റർ ജോതം സൈമൺ അറിയിച്ചു. ക്യാമ്പിലേക്ക് എല്ലാ വിദ്യാർത്ഥികളേയും ക്ഷണിക്കുന്നതായി അസ്സോ.സെക്രട്ടറി പ്രദീപ് നാഗന്തൂലിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് - ജോതം സൈമൺ - 469 642 3472
ലിയോൺ തരകൻ 214 715 7281
അലൻ കോശി- 469-345 2670