- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവകാശ ദിനം ആചരിച്ചു
തൃപ്പൂണിത്തുറ:എൻഡോസൾഫാൻ ഇരകൾക്ക് മതിയായ ചികിത്സ നൽകുക, സുപ്രീംകോടതി വിധി നടപ്പാക്കുക, സർക്കാർ വാക്കുപാലിക്കുക തുടങ്ങിയ ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ട് ജൂൺ 30 എസ് യു സി ഐ കമ്മ്യൂണിസ്റ്റും എ.ഐ.ഡി.വൈ.ഒ യും എ.ഐ.ഡി.എസ്. ഒ യും അവകാശദിനമായി ആചരിച്ചു. ആചരണ പരിപാടി എസ്.യു.സിഐ.(സി) ജില്ലാ കമ്മിറ്റിയംഗവും എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറിയുമായ കെ.പി.സാൽവിൻ ഉദ്ഘാടനം ചെയ്തു.
'നീതിക്കുവേണ്ടിയുള്ള ഈ സാധുക്കളുടെ പോരാട്ടത്തെ അവഗണിക്കുന്ന അധികാരികളുടെ ധാർഷ്ട്യം അവസാനിപ്പിക്കണമെന്നും കേരളത്തിലെ നേരായി ചിന്തിക്കുന്നവരെല്ലാം ദുരിത ബാധിതർക്കൊപ്പം അണിനിരക്കണ'മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.ഡി.വൈ. ഒ ജില്ലാ കമ്മിറ്റിയംഗം എ. റജീന അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ഡി എസ്.ഒ ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ്, അഡ്വ. അജിത്ത് സുരേഷ്, എ. ബ്രഹ്‌മകുമാർ, അഡ്വ. അനൂപ് സി.ചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.