- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ എന്റെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി; ഞങ്ങൾ പരസ്പരം പഠിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി; സിത്താരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പു പങ്കുവെച്ച് ഭർത്താവ് സജീഷ്
സിത്താരയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് ഡോ.സജീഷ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അച്ഛൻ കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയാൾ സിത്താരയാണെന്നും കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി തങ്ങൾ പരസ്പരം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സജീഷ് കുറിച്ചു. സിത്താര തനിക്ക് എന്നും ഏറ്റവും പ്രിയ കൂട്ടുകാരിയാണെന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിലൂടെ പറഞ്ഞുവച്ചു.
ഡോ.സജീഷിന്റെ കുറിപ്പ് വായിക്കാം
'തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു. കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാൻ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മൾ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം. എങ്കിലും എത്രയെത്ര വാർത്തകളാണ്, ഓരോ കുടുംബത്തിൽ നിന്നും. പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവർക്കെങ്ങനെയാണ് തമ്മിൽ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകൾക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളിൽ നിന്നുൾക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്‌നങ്ങളോടു പോരാടിയേ പറ്റൂ.
എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ് (മുരളീധരൻ കെ) അതുകഴിഞ്ഞാൽ അവളും (സിത്താര). ഞങ്ങൾ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി. സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മൾ എപ്പോഴും പറയുമ്പോഴും അബോധപൂർവ്വം എങ്ങനെയാണ് ഒരാൾ സഹജീവികളോട് സഹവർത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നൽകാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങൾ. ആ അർത്ഥത്തിൽ ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ... ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾ. എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ... ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം'. സജീഷ് കുറിച്ചു.