പ്രാദേശികാധികൃതരെ പോലും വിവരമറിയിക്കാതെ 2001 മുതൽ തമ്പടിച്ചിരുന്ന ബാഗ്രാം വിമാനത്താവളം ഉപേക്ഷിച്ച് അമേരിക്കൻ സൈന്യം മടങ്ങിയപ്പോൾ കൊള്ളക്കാർ അവിടേക്ക് ഒഴുകിയെത്തി. കാബൂളിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം വടക്കുമാറിയുള്ള ഈ വിമാനത്താവളം അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ ഒരു ആസ്ഥാനമായിരുന്നു സെപ്റ്റംബർ 11 ന് മുൻപായി അഫ്ഗാനിസ്ഥാനിലെ അവസാന അമേരിക്കൻ സൈനികനും രാജ്യം വിടുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചതോടെ സൈനിക കേന്ദ്രത്തിന്റെ പ്രസക്തി ഇല്ലാതെയായിരുന്നു.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഒരുപക്ഷെ ഏറ്റവും കൂടുതൽ നാൽ നീണ്ടുനിന്ന യുദ്ധമായിരുന്നു അഫ്ഗാൻ യുദ്ധം. 20 വർഷം നീണ്ടുനിന്ന യുദ്ധത്തിൽ 2,312 സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല, 816 ബില്ല്യൺ ഡോളറിന്റെ ചെലവും ഉണ്ടായി. അമേരിക്കൻ സൈന്യം പിൻവാങ്ങുന്നതോടെ അഫ്ഗാൻ അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് പലരും ഭയന്നിരുന്നു. ഇന്നലെ ബാഗ്രാം വിമാനത്താവളത്തിൽ കണ്ടത് അതിന്റെ സൂചനയായിരുന്നു എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നു.

ഇന്നലത്തോടെ ബാഗ്രാമിലെ അവസാന സൈനികനും മടങ്ങിയതോടെ വിമാനത്താവളം അഫ്ഗാൻ നഷനൽ സെക്യുരിറ്റി ആൻഡ് ഡിഫൻസ് ഫോഴ്സിന് കൈമാറുകയായിരുന്നു. എന്നൽ, ബാഗ്രാം പട്ടണത്തിന്റെ ഭരണാധികാരി പറയുന്നത്, തങ്ങൾക്ക് വിവരം നൽകാതെയാണ് അമേരിക്കൻ സൈനികർ സ്ഥലം വിട്ടതെന്നും അതിനാൽ തന്നെ വിമാനത്താവളത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ആയില്ലെന്നുമാണ്. അതിനാലാണ് കൊള്ളക്കാർ അഴിഞ്ഞാടിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ സൈന്യം വിട്ടുപോയതറിഞ്ഞ ഒരു പറ്റം കൊള്ളക്കാർ രാവിലെ നാലുമണിയോടെയാണ് വിമാനത്താവളത്തിൽ എത്തിയത്. പ്ലാസ്റ്റിക്കും ലോഹങ്ങളുമായി പറിച്ചെടുക്കാൻ പറ്റാവുന്നിടത്തോളം സാധനങ്ങൾ പറിച്ചെടുത്തുകൊണ്ടുപോയതായി ചില റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ സൈന്യം വിട്ടുപോകുന്നതോടെ അഫ്ഗാൻ പഴയ അരാജകത്വത്തിലേക്ക് വീഴുമെന്ന ഭയം ശരിവയ്ക്കുന്ന നടപടിയാണിത്.

അതോടൊപ്പം മത ഭീകരന്മാരായ താലിബാൻ വീണ്ടും അഫ്ഗാന്റെ നിയന്ത്രണംകൈയടക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങൾ കൊണ്ട് ഏതാനും ജില്ലകൾ അവർ താലിബാന്റെ ഭരണത്തിൻ കീഴിലാക്കി. നേരത്തേ അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ സെക്യുരിറ്റി ഫോഴ്സിന്റെ വാഹങ്ങളും ആയുധങ്ങളും പലയിടങ്ങളിലും താലിബാൻ ഭീകരർ തട്ടിയെടുത്തതായി വാർത്തകളുണ്ട്. കഴിഞ്ഞ മാസം മാതം ഇത്തരത്തിൽ 700 സായുധ വാഹനങ്ങൾ ഭീകരർ തട്ടിയെടുത്തതായി ഫോബ്സ് പറയുന്നു.

താലിബാന്റെ മുകളിൽ സമ്മർദ്ദം നൽകുവാനും അതുപോലെ തലസ്ഥാന നഗരമായ കാബൂളിന്റെ സുരക്ഷയ്ക്കും ബാഗ്രാം വിമാനത്താവളം അഫ്ഗാൻ നാഷനൽ സെക്യുരിറ്റിയുടെ കൈവശം ഇരിക്കേണ്ടത് അത്യാവശ്യമാണ്. അത്രയും തന്ത്രപ്രധാനമായ ഒരിടത്താണ് കൊള്ളക്കാർ അഴിഞ്ഞാടിയിരിക്കുന്നത് എന്നത് വരും നാളുകളിൽ അഫ്ഗാൻ അനുഭവിക്കാ പോകുന്ന ദുരന്തങ്ങളുടെ സൂചനയായാണ് പാശ്ചാത്യ നിരീക്ഷകർ കാണുന്നത്.