- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്വം: മാണി സി കാപ്പൻ
പാലാ: പരിസ്ഥിതി സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്വമാണെന്ന ചിന്ത വളർത്തിയെടുക്ക ണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സോഷ്യൽ ഫോറസ്ട്രി വിഭാഗം കോട്ടയം ഡിവിഷൻ പാലാ അൽഫോൻസാ കോളജ്, ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്‌കൂൾ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതി
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. അൽഫോൻസാ കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സിസ്റ്റർ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ റവ ഡോ ജോസ് ജോസഫ് നേതൃത്വം നൽകി.അംബികാ വിദ്യാഭവൻ സ്‌കൂളിൽ പ്രസിഡന്റ് ഡോ എൻ കെ മഹാദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വനം വന്യജീവി വകുപ്പ് സാമൂഹ്യവൽക്കരണ വിഭാഗം പൊൻകുന്നം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ വി രതീഷ്, പൊൻകുന്നം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗണേശ് പി, കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറി ഡോ എൻ ഉണ്ണികൃഷ്ണൻ, കടനാട് പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ, സ്‌കൂൾ പ്രിൻസിപ്പൽ സി എസ് പ്രദീഷ് എന്നിവർ പ്രസംഗിച്ചു.
എം എൽ എയുടെ പഠനോപകരണ വിതരണ പദ്ധതിയിലേക്ക് സംഭാവന ചെയ്ത നോട്ടുബുക്കുകൾ ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം ട്രഷറർ സന്തോഷ് പി വി എം എൽ എയ്ക്ക് കൈമാറി.