ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാൾ ജൂലൈ 2 - മുതൽ ജൂലൈ 11 - വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട് അറിയിച്ചു.

സി.ഡി.സി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെയും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുക.

ജൂലൈ രണ്ടിന് വെള്ളിയാഴ്ച വൈകീട്ട് 7:30-ന് ആഘോഷമായ വിശുദ്ധ ദിവ്യബലി ഇടവക വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. റവ.ഫാ. മീന സഹകാർമ്മീകത്വം വഹിക്കും. തുടർന്ന് തിരുനാളിനു ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റവും, വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥന ചടങ്ങുകൾക്കു സെന്റ്. തെരേസാ ഓഫ് കൊൽക്കൊത്ത വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.

ജൂലൈ മൂന്നിന് ശനിയാഴ്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാൾ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂർവം ആചരിക്കും. രാവിലെ 9 - മണിക്ക് വിശുദ്ധ ദിവ്യബലിയും തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെയും, നിത്യസഹായ മാതാവിന്റെയും നൊവേനയും, എല്ലാ പിതാക്കന്മാർക്കായുമുള്ള പ്രത്യക പ്രാർത്ഥനകളും നടത്തപ്പെടും . ഇന്നേ ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സെന്റ്.തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും.

ജൂലൈ നാലിന് ഞായറാഴ്ച രാവിലെ 7.30-നും, 9 :30-നും, 11:30 നുമായി മൂന്നു ദിവ്യബലി ഉണ്ടായിരിക്കും. ദിവ്യബലിയോടനുബന്ധിച്ചു വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും പതിവുപൊലെ നടത്തപ്പെടും. ഇന്നേദിവസം പ്രാർത്ഥനകൾക്ക് സെന്റ്. അൽഫോൻസാ വാർഡ് കുടുംബാംഗങ്ങൾ നേത്ര്യത്വം നൽകും.

ജൂലൈ അഞ്ചിന് തിങ്കളാഴ്ചയിലെ തിരുകർമ്മങ്ങൾ വൈകീട്ട് 7:30-ന് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. കുര്യാക്കോസ് കുമ്പകീൽ നേതൃത്വം നൽകും. ദിവ്യബലിയോടനുബന്ധിച്ചു വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും, ഇന്നേ ദിവസംകുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് സെന്റ്. പോൾ വാർഡ് അംഗങ്ങൾ നേതൃത്വം നൽകും.


ജൂലൈ ആറിന് ചൊവാഴ്‌ച്ച വൈകിട്ട് 7.30-ന് തിരുക്കർമ്മങ്ങൾ ഇടവക വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും, രോഗാവസ്ഥയിൽ വിഷമിക്കുന്നവർക്കായി പ്രത്യേക രോഗശാന്തി ശുസ്രൂഷകളും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥനകൾക്ക് സെന്റ്. ആന്റണി വാർഡ് അംഗങ്ങൾ നേതൃത്വം നൽകും.


ജൂലൈ ഏഴിന് ബുധനാഴ്ച വൈകിട്ട് 7.30 -നുള്ള വിശുദ്ധദിവ്യബലി റവ. ഫാ. ജോർജ് എളമ്പാശ്ശേരിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും, ഗ്രാൻഡ് പേരൻസിനുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് സെന്റ് ജോസഫ് വാർഡ് കുടുംബാംഗങ്ങങ്ങൾ നേതൃത്വം നൽകും.

ജൂലൈ എട്ടിന് വ്യാഴാഴ്ച യിലെ തിരുകർമ്മങ്ങൾ വൈകീട്ട് 7:30-ന് റവ. ഫാ ഡേവിഡ് ചാലക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാർത്ഥനകൾക്ക് സെന്റ്.മേരീസ് വാർഡിലെ കുടുംബാംഗങ്ങൾ നേതൃത്വം കൊടുക്കും. കുട്ടികൾക്കും യുവാക്കൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനയോടൊപ്പം വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും പതിവുപോലെ നടത്തപ്പെടും.

ജൂലൈ ഒമ്പതിന് വെള്ളിയാഴ്ച വൈകിട്ട് 7.30-ന് വിശുദ്ധ ദിവ്യബലിയും, തുടർന്ന് അൽഫോൻസാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും, സെന്റ്. ജൂഡ് നൊവേനയും ഉണ്ടായിരിക്കും. ഇന്നേദിവസം എല്ലാ അമ്മമാർക്കും വേണ്ടിയുള്ള പ്രാർത്ഥന നടത്തപ്പെടും. ഇന്നെ ദിവസത്തെ ചടങ്ങുകൾക്ക് സെന്റ്. ജൂഡ് വാർഡ് അംഗങ്ങൾ നേതൃത്വം കൊടുക്കും.

ജൂലൈ പത്താം തിയതി ശനിയാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് രാവിലെ 9-ന് റവ ഫാ, ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. വിശുദ്ധ അൽഫോൻസാമ്മയുടെയും, നിത്യസഹായ മാതാവിന്റെയും നൊവേനയും, ഇടവകയിലെയും, മറ്റെല്ലാകുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടക്കും. തിരുനാൾ പ്രാർത്ഥനകൾക്ക് സെന്റ്. ജോർജ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.


ജൂലൈ പതിനൊന്നിന് ഞായറാഴ്ച പ്രധാന തിരുനാൾ ദിനത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാൾ ചടങ്ങുകൾ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. ദേവാലയത്തിലെ മുഖ്യ തിരുകർമ്മങ്ങൾക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ പ്രദക്ഷിണവും, തിരുശേഷിപ്പ് വണക്കവും, അടിമ സമർപ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

ജൂലൈ പന്ത്രണ്ടിന് തിങ്കാളാഴ്ച വൈകിട്ട് 7.30-ന് വിശുദ്ധബലിയും, മരിച്ച ആത്മാക്കൾക്കായുള്ള പ്രത്യേക പ്രാർത്ഥകളും തുടർന്ന് കൊടിയിറക്കവും നടക്കും.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് വിൻസന്റ് തോമസ് ആൻഡ് സിസിലി, ജെയ്‌സൺ അലക്‌സ് ആൻഡ് ബീന, ജോൺ ജോർജ് നടയിൽ ആൻഡ് സ്‌നേഹ സേവ്യർ, കുരിയൻ കല്ലുവാരപ്പറമ്പിൽ ആൻഡ് മേരിക്കുട്ടി എന്നീ കുടുംബാംഗങ്ങൾ ആണ്.

തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകൾ നടത്തുന്ന സ്റ്റാളുകൾ പ്രവർത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ ലാസർ ജോയ് വെള്ളാറ, അനീഷ് ജോർജ് എന്നിവർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുനാൾ കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങൾ പ്രാർത്ഥനാപൂർവ്വം ശ്രവിച്ചും അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ലാസർ ജോയ് വെള്ളാറ (തിരുനാൾ കോർഡിനേറ്റർ) 2 0 1 -5 2 7-8 0 8 1, അനീഷ് ജോർജ് (തിരുനാൾ കോർഡിനേറ്റർ), 469-955-5112, നെവിൻ ആന്റണി (തിരുനാൾ കോർഡിനേറ്റർ) 908-230-8683, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492.

വെബ്:www.stthomassyronj.org