- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി
ഹണ്ട്സ് വില്ല ഗർഭിണിയായ ഭാര്യ, ഭാര്യ പിതാവ്, 5 വയസ്സുള്ള മകൾ എന്നിവരെ കൊലപ്പെടുത്തിയ ജോൺ ഹമ്മലിന്റെ(45) വധശിക്ഷ ജൂൺ 30 വൈകീട്ട് ടെക്സസ്സ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.
2009ലാണ് കേസ്സിനാസ്പദമായ സംഭവം ഫോർട്ട് വർത്തിൽ നടന്നത്. ഗർഭിണിയായ 45 വയസ്സുള്ള ഭാര്യയെ 30ലേറെ തവണ കുത്തിയും, 5 വയസ്സുള്ള മകളെ ക്രൂരമായി മർദിച്ചും, വീൽചെയറിൽ കഴിഞ്ഞിരുന്ന ഭാര്യപിതാവിനെ ബേസ്ബാൾ ബാറുകൊണ്ട് അടിച്ചുമാണ് കൊലപ്പെടുത്തിയത്, തുടർന്ന് വീടിന് തീ വെക്കുകയും ചെയ്തു. സംഭവത്തിനു ശേഷം വീട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കാലിഫോർണിയ ഓഷൽ റെസഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കൺവീനിയൻസ് സ്റ്റോറിൽ വെച്ച് പരിചയപ്പെട്ട സ്ത്രീയുമായി ഒളിച്ചോടുന്നതിനാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പിന്നീട് പ്രതി സമ്മതിച്ചു.2020 മാർച്ച് മാസം വധശിക്ഷ നടപ്പിലാക്കാനായിരുന്നു വിധി, പാൻഡമിക്കിനെ തുടർന്നാണ് ഇത്രയും താമസിച്ചത്.
ബുധനാഴ്ച തനി മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ച് മിനുട്ടുകൾക്കകം മരണം സ്ഥിരീകരിച്ചു. ഈ വർഷം ടെക്സസ്സിൽ നടപ്പിലാക്കിയ രണ്ടാമത്തെ വധശിക്ഷയാണിത്, അമേരിക്കയിലെ അഞ്ചാമത്തേതും.
അമേരിക്കയിലെ പല സംസ്ഥാനങ്ങളും വധശിക്ഷ നിർത്തൽ ചെയ്തിട്ടുണ്ടെങ്കിലും ടെക്സസ്സ് ഉൾപ്പെടെ 27 സംസ്ഥാനങ്ങളിൽ ഇന്നും വധശിക്ഷ നിലനിൽക്കുന്നു.
പ്രസിഡന്റ് ബൈഡൻ വധശിക്ഷ നടപ്പിലാക്കുന്നതിനെ എതിർക്കുന്ന വ്യക്തിയാണെങ്കിലും, ദേശവ്യാപകമായി വധശിക്ഷ നിർത്തലാക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.