- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ പതിവു പോലെ ഗുഡ് മോണിങ് മെസേജ്; കുറച്ച് കഴിഞ്ഞ് അറിയുന്നത് മരണ വാർത്തയും: നടൻ മണി മായമ്പള്ളിയുടെ മരണത്തിൽ അനുശോചിച്ച് നടി സീമാ ജി നായർ
നടൻ മണി മായമ്പിള്ളിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന പങ്കുവച്ച് നടി സീമ ജി.നായർ. ശുഭദിനം നേർന്ന് രാവിലെ സന്ദേശം അയച്ച ആൾ കുറച്ചു കഴിഞ്ഞു മരിച്ചു എന്നറിയുമ്പോൾ വിശ്വസിക്കാനാവുന്നില്ല.അദ്ദേഹം ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്‌നേഹിച്ചിരുന്നതായും സീമ സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രഫഷനൽ നാടക സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മണി മായമ്പിള്ളി. ജൂലൈ 2ന് വൈകീട്ട് പറവൂർ ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിലായിരുന്നു അന്ത്യം. 47 വയസ്സായിരുന്നു. 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് നേടിയിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക് എന്നീ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചു.
സീമ ജി. നായരുടെ കുറിപ്പ് വായിക്കാം
പ്രിയ മണിച്ചേട്ടൻ (മണി മായമ്പിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോണിങ് മെസേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരൻ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്ക സമയത്താണ് അടുത്തറിഞ്ഞത്. മനോജ് നായർ മുഖേന. അന്ന് തുടങ്ങിയ ബന്ധം. ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്‌നേഹം. ചേട്ടന്റ അമ്മയ്ക്ക് 75 വയസ്സായി. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം. വളരെ അപൂർവമായാണ് ഇങ്ങനെ ഒരു അമ്മ മകൻ സ്‌നേഹം കണ്ടിട്ടുള്ളത്. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല. ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേ.