മിഡിയും ടോപ്പുമണിഞ്ഞ് കൂൾ ലുക്കിലെത്തിയ നടി ശാലു മേനോന്റെ മേക്കോവർ ചിത്രങ്ങൾ് സൈബർ ലോകത്ത് ചർച്ച. മഞ്ജു വാര്യരെ കോപ്പിയടിച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നച്. കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാരിയറിന്റെ അതേ ലുക്കിലാണ് ശാലു മേനോനും എത്തിയതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

'എന്റെ പുതിയ ലുക്ക്' എന്ന അടിക്കുറിപ്പോടെ ശാലു മേനോൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഞ്ജു വാരിയരുടെ ഹെയർ സ്റ്റൈലും കൂൾ ലുക്കിലുള്ള മിഡിയും ടോപ്പുമൊക്കെ അതുപോലെ തന്നെ കോപ്പിയടിച്ചെന്ന് പറയുന്നവരുമുണ്ട്. ഈ വേഷം നിങ്ങൾക്ക് യോജിക്കുന്നില്ല സാരിയാണ് നല്ലത് എന്ന കമന്റുകൾക്ക് പുഞ്ചിരി മാത്രമാണ് ശാലുവിന്റെ മറുപടി.