- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് വിമുക്തഭടനായ മകൻ; നാട്ടുകാർ മരണ വാർത്ത അറിയുന്നത് ശവപ്പെട്ടിയുമായി വിപിൻദാസ് വീട്ടിലേക്കു പോകുമ്പോൾ: പൊലീസ് എത്തിയതോടെ കൊലക്കുറ്റം സമ്മതിച്ച് മകൻ
നെയ്യാറ്റിൻകര: മദ്യലഹരിയിൽ മാതാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് മകൻ. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ വിമുക്ത ഭടൻ വിപിൻദാസാണ് (39) അമ്മയെ കൊലപ്പെടുത്തിയത്. ആരോരും അറിയാതെ മൃതദേഹം സംസ്‌ക്കരിക്കാനൊരുങ്ങവെയാണ് നാട്ടുകാർ സംഭവവം അറിയുന്നതും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും. പരേതനായ പാലയ്യന്റെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായ ഓമന (70) ആണ് മരിച്ചത്. അമ്മയ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചുയ
വിപിൻദാസും ഓമനയും മാത്രമാണു പൂവാർ ഊറ്റുകുഴി വീട്ടിൽ താമസം. വ്യാഴാഴ്ച ഉച്ചയോടെ ശവപ്പെട്ടിയുമായി വിപിൻദാസ് വീട്ടിലേക്കു പോകുമ്പോൾ മാത്രമാണ് അയൽക്കാർ പോലും മരണവിവരം അറിയുന്നത്. വീട്ടിലേക്കെത്തിയ നാട്ടുകാരെ ഇയാൾ മൃതദേഹം കാണാൻ അനുവദിച്ചില്ല. ഇയാൾ നാട്ടുകാരെ തടയാൻ ശ്രമിക്കുകയും മൃതദേഹം മറവു ചെയ്യാൻ ഒറ്റയ്ക്കു കുഴിവെട്ടുകയും ചെയ്തത് സംശയത്തിനിടയാക്കി.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു പൊലീസെത്തിയെങ്കിലും മൃതദേഹം കാണാൻ അനുവദിച്ചില്ല. പൊലീസ് നിർബന്ധപൂർവം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോവുകയായിരുന്നു. ഓമനയുടെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ വിപിൻദാസ് കുറ്റം സമ്മതിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ചന്ദ്രദാസ് മറ്റൊരു മകനാണ്.
മറുനാടന് മലയാളി ബ്യൂറോ