- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട് ഫോണോ കംപ്യൂട്ടറോ ഇല്ല; പത്താം ക്ലാസ് പരീക്ഷയിൽ 98.06 ശതമാനം മാർക്ക് സ്വന്തമാക്കി ജമ്മു കശ്മീരിലെ വിദ്യാർത്ഥി; മൻദീപ് സിംഗിന്റെ സ്വപ്നം മൻദീപ് സിംഗിന്റെ സ്വപ്നം ഡോക്ടർ ആകാൻ
ന്യൂഡൽഹി: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സ്മാർട് ഫോണോ കംപ്യൂട്ടറോ ഇല്ലാതിരുന്നിട്ടും ജമ്മു കശ്മീരിലെ പത്താം ക്ലാസ് പരീക്ഷയിൽ 98.06 ശതമാനം മാർക്ക് നേടി മൻദീപ് സിങ് എന്ന മിടുക്കനായ വിദ്യാർത്ഥി.
ലോക്ഡൗൺ കാലയളവ് പഠനത്തെ ദോഷകരമായി ബാധിക്കുന്നെന്നു ചില കൂട്ടുകാർ പറഞ്ഞിരുന്നു എന്നാൽ പരാതികൾ പറയുന്നതിനു പകരം പഠനത്തിലാണു താൻ ശ്രദ്ധിച്ചതെന്നും മൻദീപ് വ്യക്തമാക്കി. ഉദംപുർ ജില്ലയിലെ ഒന്നാം സ്ഥാനവും മൻദീപ് കരസ്ഥമാക്കി.
അംറോ ഗ്രാമത്തിൽ താമസിക്കുന്ന മൻദീപിനു ഡോക്ടർ ആകാനാണ് ആഗ്രഹം. മൻദീപിന്റെ അച്ഛൻ ശ്യാം സിങ് കർഷകനാണ്. പഠനത്തിനിടെ അച്ഛനെ സഹായിക്കാനും മൻദീപ് സമയം കണ്ടെത്തുന്നുണ്ട്. അമ്മ സന്ധ്യാദേവി വീട്ടമ്മയാണ്.
'കൃഷിയിടത്തിൽ അച്ഛനെയും വീട്ടുജോലികളിൽ അമ്മയെയും സഹായിക്കാറുണ്ട്. സർക്കാർ സ്‌കൂളിലെ ടീച്ചർമാരാണു പഠിക്കാനുള്ള പുസ്തകങ്ങൾ നൽകിയത്. അവർക്കു പ്രത്യേക നന്ദി. നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടുക എന്നതാണ് ഇനിയുള്ള ആഗ്രഹം,' മൻദീപ് പറഞ്ഞു.
ന്യൂസ് ഡെസ്ക്