- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേത്രപരിസരത്തിരുന്നു ഭക്ഷണം കഴിച്ചതിനെച്ചൊല്ലിയുള്ള തർക്കം; ഉത്തർ പ്രദേശിൽ 22കാരനെ അടിച്ചു കൊന്നത് മൂന്ന് യുവാക്കൾ ചേർന്ന്
ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയബാദിൽ യുവാവിനെ അടിച്ചുകൊന്നു. ക്ഷേത്രപരിസരത്തിരുന്നു ഭക്ഷണം കഴിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് യുവാവിനെ മറ്റ് മൂന്ന് പേർ ചേർന്ന് അടിച്ചു കൊന്നത്. പ്രദേശത്തെ ക്ഷേത്രങ്ങളിലും കടകളിലും ശുചീകരണ ജോലിക്കാരനായ മീററ്റ് സ്വദേശി പ്രവീൺ സൈനിയാണു (22) കൊല്ലപ്പെട്ടത്. നിതിൻ ശർമ, അശ്വനി ശർമ, ആകാശ് ത്യാഗി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ ക്ഷേത്രപരിസരത്തിരുന്നു ഭക്ഷണം കഴിക്കുമ്പോൾ പ്രവീണും 2 കൂട്ടുകാരും എത്തി അവരോടു മാറിയിരുന്നു കഴിക്കാൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഇതേച്ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് പ്രവീൺ അടിയേറ്റു മരിച്ചത്.
ഇവർ സോയ ചാപ്‌സും ചപ്പാത്തിയും കഴിക്കുന്നതു കണ്ട് സസ്യേതര ഭക്ഷണം കഴിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് സംഘർഷത്തിനു കാരണമായതെന്ന ആദ്യ റിപ്പോർട്ടുകൾ പൊലീസ് നിഷേധിച്ചു. സസ്യഭക്ഷണം തന്നെയാണ് എല്ലാവരും കഴിച്ചതെന്നും പ്രവീണും സംഘവുമാണ് ആദ്യം ആക്രമിച്ചതെന്നുമാണു പൊലീസിന്റെ വാദം.