റിയാദ്: റിയാദിലെ മലയാളി കൂട്ടായ്മകളുടെ പൊതുവേദിയായ എൻ ആർ കെ ഫോറം ചെയർമാൻ അഷ്റഫ് വടക്കേവിളയ്ക്ക് യാത്രയയപ്പ് നൽകി. സലിം കളക്കരയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗം സിറ്റി ഫ്ളവർ സി ഓ ഓ ഫസൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.

റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകൾ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവർത്തകനാണെന്നും റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി എൻആർകെ ഫോറം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചവരിൽ ഒരാളായിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ടി ആർ സുബ്രഹ്‌മണ്യൻ (കേളി), അബ്ദുല്ല വല്ലാഞ്ചിറ (ഓ ഐ സി സി), ജലീൽ തിരൂർ (കെ എം സി സി), ശിഹാബ് കൊട്ടുകാട്, ജോൺ ക്ലീറ്റസ്,സനൂപ് പയ്യന്നൂർ (ഫോർക്ക), ബാബുജി (നവോദയ റിയാദ്), നവാസ് വെള്ളിമാടുകുന്ന് (ഫ്രണ്ട്സ് ക്രിയേഷൻസ്), വിനോദ് (ന്യൂ ഏജ്), ബിനു ധർമരാജ് (റിയ) ഫൈസൽ പൂനൂർ (എം ഇ എസ്), സുബൈർ ഹുദവി (എസ് വൈ എസ്), ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), രാമചന്ദ്രൻ (അറബ്‌കോ), നവാസ് ഒപ്പീസ് (റിയാദ് ടാകീസ്) അബ്ദുൽ അസീസ് മാസ്റ്റർ ( ഐ സി എഫ് ) ജെറോം മാത്യു (പി ആർ സി), സാബു ( ഷിഫാ മലയാളി സമാജം), ഡൊമിനിക് ( വേൾഡ് മലയാളി ഫെഡറേഷൻ), ഷാജി സോണ, റാഫി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.