ദോഹ : ലോകലഹരി ദിനത്തോടനുബന്ധിച്ച് ആന്റി സ്‌മോക്കിങ് സൊസൈറ്റി ഖത്തർ സംഘടിപ്പിച്ച ഇന്റർസ്‌ക്കൂൾ പെയിന്റിങ് മത്സര വിജയികളെ ആദരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ സിപ്രൊടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തർ ടെക് മാനേജിങ് ജയറക്ടർ ജെബി കെ ജോൺ, അബീർ മെഡിക്കൽ സെന്റർ സെയിൽസ് & മാർക്കറ്റിങ് മാനേജർ മിദ്‌ലാജ് നജ്മുദ്ധീൻ, സോഫ്റ്റ് സ്‌കിൽ ട്രെയിനറായ നിമ്മി മാത്യൂ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ആന്റി സ്‌മോക്കിങ് സൊസൈറ്റി ഫൗണ്ടർ & സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോർഡിനേറ്റർമാരായ ഷറഫുദ്ധീൻ ടി, റഷാദ് മുബാറക് അമാനുല്ല, അഫ്‌സൽ കിളയിൽ, ജോജിൻ മാത്യൂ, സിയാഹുറഹ്‌മാൻ മങ്കട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വിവധ കാറ്റഗറികളിൽ നിന്നായി ഹെക്ടർജ് നംശിത് നിംപുര പെയിരിസ്, മുഹമ്മദ് സെയദ്, അയിൻഡിൽ മരിയ സോണി, കാശിനാഥ് ശ്രീജിത്ത്, സ്വറ്റ്‌ലാന മേരി ഷിബു, ആശിക മേനോൻ , ഹെക്ടർജ് ദക്ഷിത് പെയിരിസ്, കാതറിൻ ജോൺസൺ, കാർതിക മഹേഷ്, സിനാൻ ബാസിം, കൃഷ്ണ അശോക്, നന്ദന ബിജുകുമാർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.