- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന ഫാമിലി കോൺഫറൻസ് ഒക്ടോ. 29 മുതൽ അറ്റ്ലാന്റയിൽ
അറ്റ്ലാന്റാ: നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 33-മത് ഫാമിലി കോൺഫറൻസ് ഒക്ടോബർ 29 മുതൽ 31 വരെ അറ്റ്ലാന്റാ കാർമൽ മാർത്തോമാ സെന്ററിൽ വച്ചു നടത്തപ്പെടും. 'ലിവിങ് ഇൻ ക്രൈസ്റ്റ്, ലീപിങ് ഇൻ ഫെയ്ത്ത് (Living in Christ, Leaping in Faith) എന്നതാണ് ഫാമിലി കോൺഫറൻസിന്റെ തീമായി തെരഞ്ഞെടുത്തിരിക്കുന്നത്.
മാർത്തോമാ സഭാ പമാധ്യക്ഷൻ മോസ്റ്റ് റവ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത, നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാർ പീലക്സിനോസ്, റവ.ഡോ. പ്രകാശ് കെ ജോർജ് (കേരളം), റവ. ഈപ്പൻ വർഗീസ് (ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വികാരി) എന്നിവരാണ് കോൺഫറൻസ് നയിക്കുന്നത്.
ജൂലൈ 15 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. 100 ഡോളർ രജിസ്ട്രേഷൻ ഫീസും, 100 ഡോളർ ക്യാമ്പ് ഫീസായും നിശ്ചയിച്ചിട്ടുണ്ട്.
രജിസ്റ്റർ ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് റേറ്റിൽ താമസ സൗകര്യം ലഭിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി റവ. സക്കറിയ വർഗീസ് (വൈസ് പ്രസിഡന്റ്), ഡോ. ജോഷി ജേക്കബ് (ജനറൽ കൺവീനർ), റോയ് ഇല്ലികുളത്ത് (അക്കോമഡേഷൻ കൺവീനർ) എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി എപ്പിസ്‌കോപ്പയുടെ അറിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://mtcgfc2020.org