- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ മരിച്ച നികിതയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; ദുരൂഹതയില്ലെങ്കിൽ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും: വിനോദ യാത്ര പോകാൻ അനുവാദം വാങ്ങിയ മകളുടെ മരണ വാർത്ത ഇനിയും ഉൾക്കൊള്ളാനാവാതെ കുടുംബം
കടുത്തുരുത്തി: ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി നികിതയുടെ (22) പോസ്റ്റ്‌മോർട്ടം പൂർത്തിയായി. റിപ്പോർട്ട് ഇന്നോ നാളെയോ ബന്ധുക്കൾക്കു ലഭിക്കും. മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാൻ കഴിയും. ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകളായ നികിതയെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഛത്തീസ്‌ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്‌സായ അമ്മ ട്രീസയോട് ബുധനാഴ്ച രാത്രി ഒരു മണിവരെ നികിത ഫോണിൽ സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ കൂട്ടുകാരിക്കൊപ്പം വിനോദയാത്ര പോകുന്നതിന് അനുവാദം ചോദിക്കുകയും അനുവാദം നൽകുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ, കലക്ടർ എം. അഞ്ജന എന്നിവർ നികിതയുടെ വീട്ടിലെത്തി. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംപി എന്നിവർ കേന്ദ്രമന്ത്രി വി. മുരളീധരനുമായും ജർമനിയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു.