- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൈജീരിയയിൽ തോക്കുമായെത്തിയ ക്രിമിനൽ സംഘം 140 കുട്ടികളെ തട്ടിക്കൊണ്ടു പോയി; തിങ്കളാഴ്ച പുലർച്ചെ കുട്ടികളെ തട്ടിക്കൊണ്ടു പോയത് ബോർഡിങ് സ്‌കൂളിൽ നിന്ന്: മക്കളെ തേടി അലറി കരഞ്ഞ് മാതാപിതാക്കളും
നൈജീരിയയിൽ തോക്കുമായെത്തിയ ക്രിമിനൽ സംഘം 140 കുട്ടികളെ തട്ടിക്കൊണ്ടു പോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ബോർഡിങ് സ്‌കൂളിൽ നിന്നും തിങ്കളാഴ്ചയാണ് തോക്കു ചൂണ്ടി കുട്ടികളുമായി ക്രിമിനൽ സംഘം കടന്നു കളഞ്ഞത്. സ്‌കൂൾ കുട്ടികളെയും വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയിൽ പതിവായിരിക്കുകയാണ്. മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് ഈ സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.
തോക്കുകളും മറ്റ് വൻ ആയുധ ശേഖരവുമായി എത്തുന്ന ക്രിമിനൽ സംഘം നൈജീരിയയിൽ കവർച്ച നടത്തുന്നതും കുട്ടികളെയും മറ്റും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുന്നതും പതിവായിരിക്കുകയാണ്. നേരത്തെ കന്നുകാലികളേയും മറ്റുമാണ് കവർന്നിരുന്നത്. ഈ വർഷം ആദ്യമാണ് സ്‌കൂൾ കുട്ടികളെയും കോളേജ് വിദ്യാർത്ഥികളെയും സംഘം ലക്ഷ്യം വെച്ച് തുടങ്ങിയത്. വെടിവെയ്‌പ്പ് നടത്തി സുരക്ഷാ ജീവനക്കാരെ ഓടിച്ച ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
തിങ്കളാഴ്ച പുലർച്ചെ കഡുനാ സംസ്ഥാനത്തെ ബെഥേൽ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്. 165ലധികം കുട്ടികളാണ് സ്‌കളിലുണ്ടായിരുന്നത്. 140 കുട്ടികളയും തട്ടിക്കൊണ്ടു പോയി. 25 കുട്ടികൾ മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടികളെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ഇനിയും അറിയില്ലെന്ന് സ്‌കൂൾ ടീച്ചർ പറയുന്നു. സംഭവം പുറത്തെത്തിയതോടെ നിരവധി മാതാപിതാക്കളാണ് മക്കളെ തേടി സ്‌കൂളിലെത്തിയത്. പിന്നീട് അത് കൂട്ട നിലവിളിയായി മാറി. മക്കളെ കുറിച്ചുള്ള വിവരം അറിയാൻ ഇവരെല്ലാം തന്നെ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. കുട്ടികളെ എവിടേക്കാണ് കൊണ്ടു പോയിരിക്കുന്നതെന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി.