- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടർക്കിഷ് കാമുകിയെ കെട്ടാൻ സൗദി ഭാര്യയെ ഉപേക്ഷിക്കുന്ന പേപ്പറിനു വേണ്ടി എംബസിയിൽ ചെന്ന ഖഷോഗി 4 മാസം മുൻപ് ഈജിപ്ഷ്യൻ എയർഹോസ്റ്റസിനെ കെട്ടിയിരുന്നു; സൗദി ഭരണകൂടം കൊന്നു കളഞ്ഞ മാധ്യമപ്രവർത്തകന്റെ രഹസ്യജീവിതം
ലണ്ടൻ: ജമാൽ ഖഷോഗി എന്ന പത്രപ്രവർത്തകന്റെ മരണം അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ വിവാദമായ ഒന്നാണ്. അമേരിക്കയും സൗദിയുമായുള്ള ബന്ധത്തെപ്പോലും പിടിച്ചുലയ്ക്കുന്ന തലത്തിൽ എത്തിയിരുന്നു ഒരവസരത്തിൽ ഈ വിവാദങ്ങൾ സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും കടുത്ത വിമർശകനായ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ തന്റെ വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങുവാനായി പോയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്.
സൗദി സ്വദേശിയായ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ സർട്ടിഫിക്കറ്റ് വാങ്ങുവാൻ പോയ ഖഷോഗി പക്ഷെ അമേരിക്കയിൽ ഒരു എയർഹോസ്റ്റസിനെ വിവാഹം കഴിച്ചിരുന്നു എന്നും തുർക്കിയിൽ ഒരു ബിരുദ വിദ്യാർത്ഥിനിയുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു എന്നുംള്ള വാർത്തകൾ പുറത്തുവരുന്നു. ഈ സ്ത്രീകൾ തന്നെയാണ് വാർത്ത പുറത്തുവിട്ടതും. ഖഷോഗി കൊല്ലപ്പെട്ടതിനുശേഷം മാത്രമാണ് പ്രതിശ്രുത വധുവായ ഹാറ്റിസ് സെൻഗിസ്, അദ്ദേഹം നാലു മാസങ്ങൾക്ക് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന വിവരം അറിയുന്നത്.
എമിരേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ളൈറ്റ് അറ്റൻഡായ ഈജിപ്തുകാരി ഹനാൻ എൽ അത്തർ ആയിരുന്നു ഖഷൊഗിയുടെ പുതിയ ഭാര്യ. നോർത്തേൺ വെർജീനിയയിലെ ഒരു മോസ്‌കിൽ വച്ചാണ് തങ്ങൾ വിവാഹിതരായതെന്ന് ഇവർ പറയുന്നു. ഇവരുടേ വിവാഹം കഴിഞ്ഞെങ്കിലും മാര്യേജ് ലൈസൻസ് ലഭിക്കാത്തതിനാൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ഏകദേശം 2000 ഡോളർ വിലയുള്ള മോതിരമണിയിച്ചാണ് ഖഷോഗി ഈ എയർഹോസ്റ്റസിനെ വരിച്ചത് എന്ന വിവരം പുറത്തുവരുന്നു.
ആ മോതിരം ഇപ്പോഴും ഒരു അമൂല്യ നിധിപോലെ സൂക്ഷിക്കുകയാണെന്ന് അവർ യാഹൂ ന്യുസിനോട് പറഞ്ഞു. ഒമ്പത് വ്രർഷങ്ങൾക്ക് മുൻപ് ദുബായിൽ ഒരു കോൺഫറൻസിനിടയിലാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും അവർ വെളിപ്പെടുത്തി. അതിനുശേഷം ഫോണിലൂടെ സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു എന്നും അവർ പറഞ്ഞു. അന്ന് വാഷിങ്ടൺ പോസ്റ്റിൽ ഒരു കോളമിസ്റ്റായിരുന്ന ഖഷോഗി പിന്നീട് ഇവരുമായുള്ള ബന്ധം ശക്തിപ്പെടുത്തി.
ഇവരുടെ വിവാഹ നിശ്ചയം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ എൽ അത്തറിനെ ദുബായ് വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയുണ്ടായി. ഇവരുടെ ലഗേജുകളെല്ലാം കസ്റ്റഡിയിൽ എടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ താമസസ്ഥലത്ത് വരികയും ഖഷോഗിയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു എന്നും ഇവർ പറയുന്നു. പത്തുദിവസത്തോളം തന്നെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു എന്നും അവർ പറഞ്ഞൂ.
ഇക്കാലയളവിൽ ഖഷോഗി കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തുർക്കിയിലായിരുന്നു. തന്റെ സഹോദരി അവിടെയുണ്ടെന്നായിരുന്നു ഖഷോഗി എൽ അത്തറിനോട് പറഞ്ഞിരുന്നത്. അതേസമയം, ഖഷോഗി അവിടെ ബിരുദ വിദ്യാർത്ഥിനിയായ സെൻഗിസുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു അപ്പോൾ. ഒരു കോൺഫറൻസിൽ വച്ചായിരുന്നു ഇവരേയും ഖഷോഗി കണ്ടുമുട്ടുന്നത്. അവർക്കും ആഭരണങ്ങളും മറ്റും സമ്മാനിച്ച ഖഷോഗി 2018 ആകുമ്പോഴേക്കും അവരുമായി എല്ലാദിവസവും സംസാരിക്കുന്ന സ്ഥിതിയിലെത്തി.
ഇസ്താംബൂളിൽ ഒരു ഫ്ളാറ്റ് വാങ്ങാമെന്ന് വിവാഹത്തിനു മുൻപേ ഖഷോഗി പറഞ്ഞതായി സെൻഗിസ് പറയുന്നു. എന്നാൽ, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരം അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും അവർ സൂചിപ്പിക്കുന്നു. ഇക്കാര്യം പലതവണ തന്റെ പിതാവ് ഖഷോഗിയോട് ചോദിച്ചിട്ടുണ്ട് എന്നും സെൻഗിസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ