- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഈ മാസം 29 ന് 24 മണിക്കൂർ സമരത്തിന് ഒരുങ്ങി ന്യൂസിലന്റിലെ നഴ്‌സുമാർ; ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും സമരം തുടരും; വേതന വ്യവസ്ഥകൾ പരിഷ്കരിക്കാതെ പിന്നോട്ടില്ലെന്ന് യൂണിയൻ
പണിമുടക്ക് നടപടികളുമായി മുന്നോട്ട് പോകാൻ രാജ്യത്തുടനീളമുള്ള നഴ്സുമാരുടെ തീരുമാനം. ഇത് സംബന്ധിച്ച് യൂണിയൻ വോട്ട് ചെയ്തതോടെ വരും മാസങ്ങളിലും രാജ്യത്തെ ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന കാര്യം ഉറപ്പായി.ന്യൂസിലാന്റ് നഴ്സസ് ഓർഗനൈസേഷൻ (എൻഎസ്എൻഒ) ഡിഎച്ച്ബികളിൽ ജോലി ചെയ്യുന്ന 30,000 അംഗങ്ങൾ ആണ് മൂന്ന്പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി അറിയിച്ചത്.
ജൂലൈ 29 ന് 24 മണിക്കൂറും, ഓഗസ്റ്റ് 19 ന് എട്ട് മണിക്കൂർ പണിമുടക്കും, സെപ്റ്റംബർ 9 ന് 24 മണിക്കൂർ പണിമുടക്കും ആയിരിക്കും പണിമുടക്ക്.മെച്ചപ്പെട്ട ശമ്പളത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമായി സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് നഴ്‌സുമാർ സമരവുമായി രംഗത്തിറങ്ങിയത്.
ജില്ലാ ആരോഗ്യ ബോർഡ് നിർദ്ദേശിച്ച 1.4 ശതമാനം ശമ്പള വർദ്ധനവ് ന്യൂസിലാന്റ് നഴ്സസ് ഓർഗനൈസേഷൻ (എൻഎസ്എൻഒ) നിരസിച്ചിരുന്നു. നഴ്‌സുമാരുടെ ആവശ്യം 17 ശതമാനം വർധനവാണെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നുമാണ് സർക്കാർ നിലപാട്.