- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോർ ഡൈനിങ്; അനുമതി ഓഗസ്റ്റ് മാസത്തിൽ നല്കാമെന്ന് അറിയിച്ച് ഗതാഗത മന്ത്രി; അന്തിമ തീരുമാനം ചർച്ചകൾക്ക് ഒടുവിൽ
രാജ്യത്ത് റസ്റ്റോറന്റുകളും പബ്ബുകളും പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഗവൺമെന്റ് കൂടുതൽചർച്ചകളിലേയ്ക്ക് കടന്നിരിക്കുകയാണ്. സർക്കാർ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ള സംരഭകരുടെ പ്രതിനിധികളും തമ്മിലാണ് ചർച്ചകൾ ആരംഭിക്കുന്നത്.എന്നാൽ ഇതിനിടയിൽഇൻഡോർ ഡൈനിങ് അനുവദിക്കുന്നതിന് ഓഗസ്റ്റ് മാസമാകുമെന്ന് ഗതാഗത മന്ത്രി ഇമോൺ റയാൻ സൂചിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കവേ സംസാരിച്ച റയാൻ, ജൂലൈ 19 ന് ആസൂത്രണം ചെയ്തതുപോലെ ഡിജിറ്റൽ യാത്രാ സർട്ടിഫിക്കറ്റ് പദ്ധതി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ ബാക്കി നടപടികൾ ഓഗസ്റ്റോടെ തുറന്ന് നല്കുമെന്നും അറിയിച്ചത്.
നിലവിൽ റസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഔട്ട് ഡോർ ഡൈംനിംഗുകൾക്ക് അനുമതി നൽകിയിട്ടുണ്ട് . എന്നാൽ ഇൻഡോർ ഡൈനിംഗുകളും ആരംഭിക്കണം എന്ന ആവശ്യം ഇവരുടെ ഭാഗത്തു നിന്നും ശക്തമാണ്. പക്ഷെ ഡെൽറ്റാ വകഭേദ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഇപ്പോൾ കൂടുതൽ ഇളവുകൾ നൽകരുതെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തിലാണ് സർക്കാർ ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ളവരെ ചർച്ചക്ക് വിളിച്ചിരിക്കുന്നത് . എന്നാൽ ആദ്യഘട്ട ചർച്ചയിൽ നാഷണൽ ഹെൽത്ത് എമർജൻസി പ്രൊട്ടക്ഷൻ ടീം പ്രതിനിധികൾ പങ്കെടുക്കില്ല. ഇതിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ളവർ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ആരോഗ്യ വിദഗ്ദരുടെ അഭാവത്തിലുള്ള ചർച്ച അർത്ഥരഹിതമാണെന്നും ഇവരാണ് ഇളവുകൾ സംബന്ധിച്ച് ഗവൺമെന്റിന് ശുപാർശ നൽകേണ്ടതെന്നുമാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികളുടെ അഭിപ്രായം. എന്നാൽ ചർച്ചയുടെ വരും ഘട്ടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് സർക്കാർ പക്ഷം.